---
title: "അപകടങ്ങള്‍ പതിവാകുന്നു ;  പയ്യോളിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് "
english_title: "accident in nh near payyoli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7421/accident-in-nh-near-payyoli"
published_at: "2021-10-27T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178e299a749a_accident payyoli .jpg"
keywords: []
---

# അപകടങ്ങള്‍ പതിവാകുന്നു ;  പയ്യോളിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് 

> **Lead Summary:** വടകര: ദേശീയപാതയില്‍ വടകരക്കും കൊയിലാണ്ടിക്കും ഇടയില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്ന് രാവിലെ പയ്യോളി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

വടകര: ദേശീയപാതയില്‍ വടകരക്കും കൊയിലാണ്ടിക്കും ഇടയില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്ന് രാവിലെ പയ്യോളി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

വടകര ഭാഗത്തേക്ക് പോകുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപതായില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി. രണ്ട് ദിവസം മുന്‍പ് പയ്യോളി അയനിക്കാട് കാറും സ്്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7421/accident-in-nh-near-payyoli)