---
title: "കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ് ഏറാമല ബാങ്കിന് "
english_title: "Kerala Bank Excellence Award to Eramala Bank"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74292/kerala-bank-excellence-award-to-eramala-bank"
published_at: "2022-10-13T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63481c4c30914_eramala_bank.jpg"
keywords: []
---

# കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ് ഏറാമല ബാങ്കിന് 

> **Lead Summary:** **വടകര : ** പ്രാഥമിക സഹകരണ സംഘങ്ങളുടെ 2020-21 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള കേരളാ ബാങ്കിന്റെ ജില്ലാതല എക്‌സലന്‍സ് അവാര്‍ഡ് രണ്ടാം സ്ഥാനം ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു.

## Article Content

**വടകര : ** പ്രാഥമിക സഹകരണ സംഘങ്ങളുടെ 2020-21 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള കേരളാ ബാങ്കിന്റെ ജില്ലാതല എക്‌സലന്‍സ് അവാര്‍ഡ് രണ്ടാം സ്ഥാനം ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു.

കോഴിക്കോട് റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും, ഫലകവും കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കലില്‍ നിന്നും ഏറാമല ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രനും, ജനറല്‍ മാനേജര്‍ ടി. കെ. വിനോദനും, പ്രോഗ്രാം ഓഫീസര്‍ കുനിയില്‍ രവീന്ദ്രനും ഏറ്റുവാങ്ങി.

ചടങ്ങില്‍ കേരള ബാങ്ക് ഡയരക്ടര്‍ ഇ. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു, ചീഫ് ജനറല്‍ മാനേജര്‍ കെ. സി. സഹദേവന്‍, കേരള ബാങ്ക് ബി.പി.സി.സി ഡിപ്പാര്‍ട്ട്മെന്റ് ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ എ, സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ ബി. സുധ, കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ അബ്ദുള്‍ മുജീബ് സി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74292/kerala-bank-excellence-award-to-eramala-bank)