---
title: "സ്നേഹമാണ് സംഗീതത്തിന്റെ ഭാഷ - വിദ്യാധരൻ മാസ്റ്റർ"
english_title: "Love is the language of music - Vidyadharan Master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74297/love-is-the-language-of-music-vidyadharan-master"
published_at: "2022-10-13T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63481fd6ac0cc_radio_samudra.jpg"
keywords: []
---

# സ്നേഹമാണ് സംഗീതത്തിന്റെ ഭാഷ - വിദ്യാധരൻ മാസ്റ്റർ

> **Lead Summary:** **വടകര : **സ്വാർത്ഥത വെടിയാനും സമൂഹത്തിൽ പരസ്പരസ്നേഹത്തിന്റെ സന്ദേശം പകരാനും സംഗീതത്തിന് കഴിയും പോലെ മറ്റൊന്നിനും കഴിയില്ല എന്ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

## Article Content

**വടകര : **സ്വാർത്ഥത വെടിയാനും സമൂഹത്തിൽ പരസ്പരസ്നേഹത്തിന്റെ സന്ദേശം പകരാനും സംഗീതത്തിന് കഴിയും പോലെ മറ്റൊന്നിനും കഴിയില്ല എന്ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

> ജി. വി. എച്ച്. എസ്. എസ്. മടപ്പള്ളിയിൽ സ്കൂൾ റേഡിയോ സ്റ്റേഷൻ "റേഡിയോ സമുദ്ര" യുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂൾ പി. ടി. എ., പൂർവ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ മുൻകൈയ്യിലാണ് അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ സ്കൂൾ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത്. സ്കൂൾ പി. ടി. എ. പ്രസിഡന്റ് പി. പി. ദിവാകരൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ വി. ടി. മുരളി മുഖ്യാതിഥിയായിരുന്നു. ഹെഡ് മാസ്റ്റർ എൻ. പി. രാജീവൻ മാസ്റ്റർ, മുസ്തഫ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74297/love-is-the-language-of-music-vidyadharan-master)