---
title: "ആർ എം പി ഐ  ഏരിയ സമ്മേളനം; പാർടി നടത്തിയ നരബലികൾ ഏറെ - കെ സി ഉമേഷ്ബാബു"
english_title: "RMPI Area Conference; Party made many human sacrifices - KC Umeshbabu."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74448/rmpi-area-conference-party-made-many-human-sacrifices-kc-umeshbabu"
published_at: "2022-10-14T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63494cc22bbda_Untitled-1.jpg"
keywords: []
---

# ആർ എം പി ഐ  ഏരിയ സമ്മേളനം; പാർടി നടത്തിയ നരബലികൾ ഏറെ - കെ സി ഉമേഷ്ബാബു

> **Lead Summary:** **കുന്നുമ്മക്കര : **ആർ എം പി ഐ ഒഞ്ചിയം ഏരിയാ സമ്മേളനം ആരംഭിച്ചു. ഒക്ടോബർ 14, 16 തീയതികളിലാണ് സമ്മേളനം. എം.എം കുമാരൻമാസ്റ്റർ, എ.ജി ഗോപിനാഥൻ മാസ്റ്റർ നഗറിൽ നടന്ന പ്രതിനിധി സമ്മേളന ഉദ്ഘാടനം പ്രമുഖ മാർക്സിസ്റ്റ് തത്വ ചിന്തകൻ കെ സി ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**കുന്നുമ്മക്കര : **ആർ എം പി ഐ ഒഞ്ചിയം ഏരിയാ സമ്മേളനം ആരംഭിച്ചു. ഒക്ടോബർ 14, 16 തീയതികളിലാണ് സമ്മേളനം. എം.എം കുമാരൻമാസ്റ്റർ, എ.ജി ഗോപിനാഥൻ മാസ്റ്റർ നഗറിൽ നടന്ന പ്രതിനിധി സമ്മേളന ഉദ്ഘാടനം പ്രമുഖ മാർക്സിസ്റ്റ് തത്വ ചിന്തകൻ കെ സി ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു.

സമൂഹം ഇപ്പോൾ നരബലിയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. വ്യക്തികൾ നടത്തുന്ന നരബലിയുണ്ട്, പാർട്ടി നടത്തുന്ന നരബലിയുണ്ട്. അത്തരത്തിൽ പാർട്ടി നടത്തിയ നരബലിയുടെ ഉദാഹരണമാണ് ടിപി ചന്ദ്രശേഖരൻ.

ഒരു നേതാവിന് ഭയം പിടികൂടിയാൽ പിന്നെ അണികൾക്കും നാട്ടിനും ഭയം പിടികൂടും. പക്ഷേ ചന്ദ്രശേഖരൻ ഭയം പിടികൂടാതെ ജീവിച്ചു കാണിച്ചുതന്ന ധീര രക്തസാക്ഷിയാണ്. 16ന് വൈകിട്ട് നാലിന് റെഡ് വളണ്ടിയർ മാർച്ചും പുറവിൽ കണ്ണൻ നഗറിൽ പൊതുസമ്മേളനവും ഉണ്ടാകും.

സമാപന സമ്മേളനത്തിൽ കെ ഗംഗാധരൻ, സി പി ജോൺ, ടി എൽ സന്തോഷ്, എൻ വേണു, കെ കെ രമ എംഎൽഎ,കെ എസ് ഹരിഹരൻ ,കെ ചന്ദ്രൻ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും. തുടർന്ന് തിരുപനന്തപുരം സൗപർണ്ണിക അവതരിപ്പിക്കുന്ന ഇതിഹാസം എന്ന നാടകവും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74448/rmpi-area-conference-party-made-many-human-sacrifices-kc-umeshbabu)