---
title: "സെക്രട്ടറിയേറ്റിന് മുന്നില്‍ കെ റെയില്‍ വിരുദ്ധ സമരം;  വടകരയില്‍ നിന്ന് 300 ഓളം പേര്‍"
english_title: "K Rail strike in front of the Secretariat About 300 people from Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7458/k-rail-strike-in-front-of-the-secretariat-about-300-people-from-vadakara"
published_at: "2021-10-27T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178ff8169a5e_anti k rail strike .jpg"
keywords: []
---

# സെക്രട്ടറിയേറ്റിന് മുന്നില്‍ കെ റെയില്‍ വിരുദ്ധ സമരം;  വടകരയില്‍ നിന്ന് 300 ഓളം പേര്‍

> **Lead Summary:** **വടകര: **കെ റെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗപാത നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തുന്ന പ്രക്ഷോഭം തലസ്ഥാനത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

## Article Content

**വടകര: **കെ റെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗപാത നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തുന്ന പ്രക്ഷോഭം തലസ്ഥാനത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

സെക്രട്ടറിയേറ്റ് മാര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. കെ - റെയില്‍ പദ്ധതി കെ റെയിലല്ലെന്നും കൊള്ള റെയിലാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ സുരന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് , കെ കെ രമ എംഎല്‍, സി ആര്‍ നീലകണ്ഠന്‍, മുന്‍ മന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചില്‍ വടകരയില്‍ നിന്നും 300 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്കെതിരെ ശക്തമായ ജനകീയ വികാരമാണ് വടകരയില്‍ നിന്നും ഉയര്‍ന്നത്.

കെ കെ രമ എംഎല്‍എയുടെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ട് നിന്ന് പദയാത്രയില്‍ നുറുകണക്കിന് പേര്‍ പങ്കാളികളായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7458/k-rail-strike-in-front-of-the-secretariat-about-300-people-from-vadakara)