---
title: "മുതിർന്ന മാധ്യമ പ്രവർത്തകരായ രാധാകൃഷ്ണൻ വെള്ളികുളങ്ങരയ്ക്കും പി കെ രാധാകൃഷ്ണനും ആദരവ്"
english_title: "respect to senior media workers Radhakrishnan Vellikulangara and PK Radhakrishnan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74594/respect-to-senior-media-workers-radhakrishnan-vellikulangara-and-pk-radhakrishnan"
published_at: "2022-10-15T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a6292ccfee_radhakrishnan_and_pk_radhakrishanan.jpg"
keywords: []
---

# മുതിർന്ന മാധ്യമ പ്രവർത്തകരായ രാധാകൃഷ്ണൻ വെള്ളികുളങ്ങരയ്ക്കും പി കെ രാധാകൃഷ്ണനും ആദരവ്

> **Lead Summary:** **വടകര : **ദീർഘകാലമായി വടകര താലൂക്കിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ രാധാകൃഷ്ണൻ വെള്ളികുളങ്ങര (കേരള കൗമുദി), പി കെ രാധാകൃഷ്ണൻ (മംഗളം) എന്നിവരെ കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ ആദരിച്ചു.

## Article Content

**വടകര : **ദീർഘകാലമായി വടകര താലൂക്കിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ രാധാകൃഷ്ണൻ വെള്ളികുളങ്ങര (കേരള കൗമുദി), പി കെ രാധാകൃഷ്ണൻ (മംഗളം) എന്നിവരെ കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ ആദരിച്ചു.

ബാലുശ്ശേരിയിൽ നടന്ന സമ്മേളനത്തിൽ മന്ത്രി എ കെ ശശീന്ദ്രനാണ് ഇരുവർക്കും ഉപഹാരം സമ്മാനിച്ചത്. ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷനായി.

അഡ്വ. സച്ചിൻ ദേവ് എം എൽ എ മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ, ജനറൽ സെക്രട്ടറി മധു കടത്തുരുത്തി, ട്രഷറർ ബൈജു പെരുവ, ഭാരവാഹികളായ കെ കെ അബ്ദുള്ള, സലീം മൂഴിക്കൽ, കണ്ണൻ പന്താവൂർ, ബേബി കെ ഫിലിപ്പോസ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74594/respect-to-senior-media-workers-radhakrishnan-vellikulangara-and-pk-radhakrishnan)