---
title: "'ഒരുവട്ടം കൂടി ' പൂര്‍വ്വ വിദ്യാര്‍ത്ഥി  സംഗമം ശ്രദ്ധേയമായി"
english_title: "alumnus The meeting was remarkable at  kunnummakara girls high school "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7467/alumnus-the-meeting-was-remarkable-at-kunnummakara-girls-high-school"
published_at: "2021-10-27T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6179093e19f18_alumni meet kunnummukkara .jpg"
keywords: []
---

# 'ഒരുവട്ടം കൂടി ' പൂര്‍വ്വ വിദ്യാര്‍ത്ഥി  സംഗമം ശ്രദ്ധേയമായി

> **Lead Summary:** **ഓര്‍ക്കാട്ടേരി :'**ഒരു വട്ടം കൂടി' എന്ന സന്ദേശവുമായി കുന്നുമ്മക്കര നൂറുല്‍ ഇസ്‌ലാം ഗേള്‍സ് ഹൈസ്‌കൂള്‍ 1999- 2000 ബാച്ച് വിദ്യാര്‍ത്ഥിനികള്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ അധ്യാപക സംഗമം ശ്രദ്ധേയമായി. ഏറാമല ഗ്രാമ പഞ്ചായത്ത് അംഗം ടി. എന്‍ റഫീഖ് ചടങ്ങ് ഉത്ഘാടനം ചെയ്തു.ജസീല യൂനുസ് അധ്യക്ഷയായി.

## Article Content

**ഓര്‍ക്കാട്ടേരി :'**ഒരു വട്ടം കൂടി' എന്ന സന്ദേശവുമായി കുന്നുമ്മക്കര നൂറുല്‍ ഇസ്‌ലാം ഗേള്‍സ് ഹൈസ്‌കൂള്‍ 1999- 2000 ബാച്ച് വിദ്യാര്‍ത്ഥിനികള്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ അധ്യാപക സംഗമം ശ്രദ്ധേയമായി. ഏറാമല ഗ്രാമ പഞ്ചായത്ത് അംഗം ടി. എന്‍ റഫീഖ് ചടങ്ങ് ഉത്ഘാടനം ചെയ്തു.ജസീല യൂനുസ് അധ്യക്ഷയായി.

രണ്ടു പതിറ്റാണ്ട് മുന്‍പ് പടിയിറങ്ങിയ സ്‌കൂളിലേക്ക് പഴയ സ്‌കൂള്‍ അനുഭവങ്ങളും ഓര്‍മകളും പങ്കു വെക്കാന്‍ അവര്‍ ഒത്തുകൂടി.കുട്ടികളുമായി അവര്‍ എത്തിയപ്പോള്‍ അവരിലും പൂര്‍വ അധ്യാപകരിലും കൂടുതല്‍ സന്തോഷം ഉണ്ടാക്കി.സംഗമത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം നുസൈബ മൊട്ടേമ്മല്‍, കെ. കെ അമ്മദ്, എം. കെ യൂസഫ് ഹാജി, കാവില്‍ ബഷീര്‍ ഹാജി,കുനിയില്‍ ഇബ്രാഹിം ഹാജി, അസീസ് തൊട്ടോളി,അധ്യാപകന്മാരായ അസ്സൈനാര്‍ മാസ്റ്റര്‍, ഹമീദ് ബാഖവി, സുഗത ടീച്ചര്‍, സുജയ, റൈഹാനത്ത്, അമീന, സിന്ധു, സക്കീന, ലൈല, എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ഷക്കീല മുസ്തഫ സ്വാഗതവും അസ്മ സാജിദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7467/alumnus-the-meeting-was-remarkable-at-kunnummakara-girls-high-school)