---
title: "വടകരയിൽ മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ സുവർണ്ണ ഗീതം 11 സംഘടിപ്പിക്കും"
english_title: "Musicians Welfare Association to organize Suvarna Geetham 11 at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74745/musicians-welfare-association-to-organize-suvarna-geetham-11-at-vadakara"
published_at: "2022-10-16T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bae802a1d5_pressmeet.jpg"
keywords: []
---

# വടകരയിൽ മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ സുവർണ്ണ ഗീതം 11 സംഘടിപ്പിക്കും

> **Lead Summary:** **വടകര: **മ്യൂസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ ഒക്ടോബർ 30 ന് ഞായറാഴച 5.30 ന് വടകര ടൗൺഹാളിൽ സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

## Article Content

**വടകര: **മ്യൂസീഷ്യൻസ് വെൽഫെയർ അസോസിയേഷൻ ഒക്ടോബർ 30 ന് ഞായറാഴച 5.30 ന് വടകര ടൗൺഹാളിൽ സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

ശ്രദ്ധേയരായ 25 സംഗീത സംവിധായകൻന്മാരുടെ 25 പാട്ടുകളാണ് ഒരുക്കുന്നത് സുവർണ്ണ ഗീതം 11 എന്ന പേരിൽ ഒരുക്കുന്ന സംഗീത സന്ധ്യയിൽ സംഘടനയിലെ നൂറോളം അംഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന പൂർണ്ണ ലൈവ് ഓർക്കസ്ട്രയിൽ 30 കലാകാരമാർ പങ്കെടുക്കും .

വിവിധ കാരണങ്ങളാൽ ജീവിതം വഴിമുട്ടിയ സംഗീത കലാകാരന്മാരുടെ ഉന്നമനത്തിനായി അസോസിയേഷൻ വിവിധ കലാപരിപാടികൾ നടത്തിയാണ് സഹായം എത്തിക്കാറുള്ളത് .

നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണം സംഘടനയുടെ തുടർ പ്രവർത്തനത്തിനാവശ്യമാണെന്നും പാസ് ആവശ്യമുള്ളവർ **9447336468 ,9495181230 **എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് മണലിൽ മോഹനൻ, സനിൽ എം. ദിനേശ് വടകര, സജിത്ത് കോട്ടപ്പള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74745/musicians-welfare-association-to-organize-suvarna-geetham-11-at-vadakara)