---
title: "മൂരാട് ഗതാഗതക്കുരുക്ക്; കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് കത്തയക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് "
english_title: "Murad traffic jam; Minister Mohammad Riyaz said that a letter will be sent to the Union Surface Transport Minister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/748/murad-traffic-jam-minister-mohammad-riyaz-said-that-a-letter-will-be-sent-to-the-union-surface-transport-minister"
published_at: "2021-10-02T08:21:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157c925073cd_riyas.jpg"
keywords: []
---

# മൂരാട് ഗതാഗതക്കുരുക്ക്; കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് കത്തയക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** **വടകര: ** ആറുവരിയാക്കാൻ ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയ പാതകളിലെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് കത്തയക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

## Article Content

**വടകര: ** ആറുവരിയാക്കാൻ ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയ പാതകളിലെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് കത്തയക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

മൂരാട് പാലത്തിലും ഇരുവശത്തെ റോഡിലും ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിലിറങ്ങി പരിശോധന നടത്തി. ഇന്നലെ രാവിലെ വടകരയിലേക്കുള്ള യാത്രാമധ്യേയാണ് മന്ത്രി പാലത്തിനുസമീപം ഇറങ്ങിയത്.

പാലത്തിൽ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥരെ ഇക്കാര്യം ധരിപ്പിച്ച് ഉടൻതന്നെ ഇടപെടാൻ ആവശ്യപ്പെടും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/748/murad-traffic-jam-minister-mohammad-riyaz-said-that-a-letter-will-be-sent-to-the-union-surface-transport-minister)