---
title: "വൈക്കിലശ്ശേരി തെരുവിൽ ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ"
english_title: "Student association against intoxication on Vaikilassery street"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74806/student-association-against-intoxication-on-vaikilassery-street"
published_at: "2022-10-16T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634c0439e1b5b_STUDENT_ASSOCIATION.jpg"
keywords: []
---

# വൈക്കിലശ്ശേരി തെരുവിൽ ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** ** വടകര : **ലഹരി മാഫിയകൾ വിദ്യാർത്ഥികളെ ലഹരിക്ക് അടിമകളാക്കുന്നതിനെതിരെ ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വിദ്യാഭ്യാസ വികസന സമിതി നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

** വടകര : **ലഹരി മാഫിയകൾ വിദ്യാർത്ഥികളെ ലഹരിക്ക് അടിമകളാക്കുന്നതിനെതിരെ ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വിദ്യാഭ്യാസ വികസന സമിതി നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.

വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. കുമാരി സ്വാതി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബി.മധുമാസ്റ്റർ.അമൽ രാജ് ടി.പി. എന്നിവർ പ്രസംഗിച്ചു.

ആര്യ ഏ.കെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സായ് തീർത്ഥ് സ്വാഗതവും അഞ്ജന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74806/student-association-against-intoxication-on-vaikilassery-street)