---
title: "യഥാർത്ഥ കമ്യൂണിസ്റ്റുകാർ ഒന്നിക്കേണ്ട കാലമാണിത്: സി പി ജോൺ"
english_title: "Now is the time for true communists to unite: CP John"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74821/now-is-the-time-for-true-communists-to-unite-cp-john"
published_at: "2022-10-16T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634c189d4a331_sammelanm.jpg"
keywords: []
---

# യഥാർത്ഥ കമ്യൂണിസ്റ്റുകാർ ഒന്നിക്കേണ്ട കാലമാണിത്: സി പി ജോൺ

> **Lead Summary:** **വടകര :** മനുഷ്യനെ ഇണക്കി ചേർത്ത് അനീതിയെ എതിർക്കുന്ന യഥാർത്ഥ കമ്യൂണിസ്റ്റുകാർ ഇന്ത്യൻ സാഹചര്യത്തിൽ ഒന്നിക്കേണ്ട കാലമാണിതെന്ന് സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ അഭിപ്രായപ്പെട്ടു. ആർഎംപി ഐ ഒഞ്ചിയം ഏറിയാ സമ്മേളനത്തിന് സമാപനം കുറിച്ച് കുന്നുമ്മക്കരയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര :** മനുഷ്യനെ ഇണക്കി ചേർത്ത് അനീതിയെ എതിർക്കുന്ന യഥാർത്ഥ കമ്യൂണിസ്റ്റുകാർ ഇന്ത്യൻ സാഹചര്യത്തിൽ ഒന്നിക്കേണ്ട കാലമാണിതെന്ന് സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ അഭിപ്രായപ്പെട്ടു. ആർഎംപി ഐ ഒഞ്ചിയം ഏറിയാ സമ്മേളനത്തിന് സമാപനം കുറിച്ച് കുന്നുമ്മക്കരയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർഎംപി ഐ കേരളത്തിൽ അവഗണിക്കാൻ പറ്റാത്ത ശക്തിയായി തീർന്നിരിക്കുന്നു. ടി.പി ചന്ദ്രശേഖരന്റെ ചോരയിൽ നിന്നുയിർക്കൊണ്ട ആർഎംപി സോഷ്യൽ ഫാഷിസത്തിനെതിരെയാണ് നിലക്കൊള്ളുന്നത്. സി പി ഐ എമ്മിന്റെ മുദ്രാവാക്യം പോരാട്ടത്തിന് സമം കൊലപാതകമെന്നാണ്.

വിശക്കുന്നവന്റെ സൂചികയിൽ നമ്മുടെ സ്ഥാനം പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പിറകിലേക്ക് പോയത് നാണക്കേടാണ്. എന്നാൽ ഇന്ത്യയിൽ ഹിന്ദു - മുസ്ലീം സംഘർഷമുണ്ടാക്കി നേട്ടം കൊയ്യാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. 8200 കിലോമീറ്റർ യുദ്ധം ചെയ്ത് നടന്ന മാവോയുടെ ത്യാഗം ചരിത്രത്തിലെ ഏറ്റവും പ്രധാനമാണ്. അന്ന് മുറിവേറ്റവരെ ചികിത്സിക്കാൻ ഡോക്ടർമാരെ ആവശ്യപ്പെട്ട് മാവോ വിളിച്ചത് നെഹ്രുവിനേയാണ്.

ഈ യാഥാർത്ഥ്യം രാഹുൽ ഗാന്ധി ഉൾക്കൊള്ളണം. ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരേയും ഒന്നിപ്പിക്കേണ്ടത് രാഹുലിന്റെ കടമയാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്നും ഫാഷിസത്തെ തുരത്താൻ ജനാധിപത്യ ശക്തികൾക്ക് കഴിയണം. കേരളത്തിൽ നരബലി നടത്തുന്നവരുടെ പാർട്ടിയായി സിപിഐ എം മാറി. ഫാഷിസ്റ്റുകൾ അധികാരത്തിൽ വന്നതോടെ സമൂഹത്തിൽ അപകടകരമായ ചിന്ത വളർന്നു വന്നിരിക്കുന്നു. അതിൽ നിന്ന് സി പി ഐ എമ്മിനും മോചനം അസാധ്യമാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആർഎംപി നേതാക്കളെ അപഹസിക്കുന്നതും സി പി ഐ എം അവസാനിപ്പിക്കണം എന്നും സി .പി ജോൺ ആവശ്യപ്പെട്ടു.

ആർ.എം.പി.ഐ ഒഞ്ചിയം ഏരിയാ സമ്മേളന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം റെഡ് വളണ്ടിയർ പരേഡും നടന്നു ഏരിയാ ചെയർമാൻ കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു .  സംസ്ഥാന സെക്രട്ടറി എൻ വേണു, പ്രസിഡൻ്റ് ടി.എൽ സന്തോഷ്, കെ.കെ.രമ എം.എൽ.എ, കെ.ചന്ദ്രൻ, ടി.കെ.സിബി, കെ.കെ സദാശിവൻ, വി.കെ വിശ്വൻ എന്നിവർ സംസാരിച്ചു.

സമ്മേളനം 27 അംഗ ഏരിയാ കമ്മിറ്റിയെയും സെക്രട്ടറിയായി ടി.കെസിബി, ചെയർമാൻ കെ.ഭാസ്കരൻ ,ട്രഷറർ കെ.കെ സദാശിവൻ എന്നിവരെയും തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74821/now-is-the-time-for-true-communists-to-unite-cp-john)