---
title: "ഏറാമല ബേങ്കിന് വീണ്ടും ദേശീയ പുരസ്കാരം "
english_title: "National Award again for Eramala Bank"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74824/national-award-again-for-eramala-bank"
published_at: "2022-10-16T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634c1b139e1e3_eramala.jpg"
keywords: []
---

# ഏറാമല ബേങ്കിന് വീണ്ടും ദേശീയ പുരസ്കാരം 

> **Lead Summary:** **വടകര : **ഏറാമല ബേങ്കിന് വീണ്ടും ദേശീയ പുരസ്കാരം . ഇൻഡോറിൽ നടക്കുന്ന നേഷനൽ കോപ്പറേറ്റീവ് ബാങ്കിങ്ങ് സമ്മിറ്റ് 2022 ൽ വെച്ച് ഫ്രോണ്ടിയീർസ് ഇൻ കോ ഒപ്പറേറ്റീവ് ബാങ്കിങ്ങ് അവാർഡുകൾ വിതരണം ചെയ്തു .

## Article Content

**വടകര : **ഏറാമല ബേങ്കിന് വീണ്ടും ദേശീയ പുരസ്കാരം . ഇൻഡോറിൽ നടക്കുന്ന നേഷനൽ കോപ്പറേറ്റീവ് ബാങ്കിങ്ങ് സമ്മിറ്റ് 2022 ൽ വെച്ച് ഫ്രോണ്ടിയീർസ് ഇൻ കോ ഒപ്പറേറ്റീവ് ബാങ്കിങ്ങ് അവാർഡുകൾ വിതരണം ചെയ്തു .

പ്രവർത്തന മികവിനും നിക്ഷേപ സമാഹരണത്തിനും തുല്ല്യമായ മുൻ കൈക്ക് ഏറാമല ബേങ്കിന് പ്രത്യേക പുരസ്കാരം ലഭിച്ചു. ഏറാമല സർവീസ്‌ സഹകരണ ബേങ്കിന് ലഭിച്ച അവാർഡ് ഇൻഡോർ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് മുൻ ജനറൽ മാനേജർ സതീഷ് മറാത്ത, റിസർവ് ബാങ്ക് മുൻ ചെയർമാൻ രത്നാകർ സിയോള എന്നിവരിൽ നിന്നും ഏറാമല ബേങ്ക് ചെയർമാൻ മനയത്ത് ചന്ദ്രനും ജനറൽ മാനേജർ ടി.കെ വിനോദനും ഏറ്റുവാങ്ങി .

ചടങ്ങിൽ സുരേഷ് പ്രഭു (യൂണിയൻ മിനിസ്റ്റർ റെയിൽവേ), ജ്യോതീന്ദ്ര ജ്യോതീന്ദ്ര എം മേത്ത (മുൻ പ്രസിഡന്റ്‌ nafscob), ബാബു നായർ ഫൗണ്ടർ ആൻഡ് ചെയർമാൻ ബാങ്കിംഗ് ഫോണ്ടിയര്‍, മനോജ് അഗർവാൾ വൈസ് ചെയർമാൻബാങ്കിംഗ് ഫോണ്ടിയര്‍ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74824/national-award-again-for-eramala-bank)