---
title: "വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി "
english_title: "Keragram Project in Vilyapally Gram Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74861/keragram-project-in-vilyapally-gram-panchayat"
published_at: "2022-10-17T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ce7985af04_coconut.jpg"
keywords: []
---

# വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി 

> **Lead Summary:** **വില്യാപ്പള്ളി:** ഗ്രാമ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് അനുമതി ലഭിച്ചു. തെങ്ങ് കൃഷി വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയാണ് കേര ഗ്രാമം പദ്ധതി. നാളികേര ഉത്പാദനം വർധിപ്പിക്കുന്നതിന് ആവശ്യമായ വിവിധ പദ്ധതികൾക്കായാണ് സംസ്ഥാന കൃഷിവകുപ്പ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**വില്യാപ്പള്ളി:** ഗ്രാമ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് അനുമതി ലഭിച്ചു. തെങ്ങ് കൃഷി വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയാണ് കേര ഗ്രാമം പദ്ധതി. നാളികേര ഉത്പാദനം വർധിപ്പിക്കുന്നതിന് ആവശ്യമായ വിവിധ പദ്ധതികൾക്കായാണ് സംസ്ഥാന കൃഷിവകുപ്പ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

രോഗം മൂലം വിളനാശം വന്ന തെങ്ങുകൾ വെട്ടി പകരം പുതിയതും അത്യുല്പാദന ശേഷിയുള്ളതുമായ തെങ്ങിൻ തൈകൾ വെക്കുകയും അതോടൊപ്പം തന്നെ വെട്ടി മാറ്റിയ തെങ്ങിന് കർഷകന് ഒരു തുക നഷ്ടപരിഹാരമായി ലഭിക്കുന്നു എന്നതും കേര ഗ്രാമം പദ്ധതിയുടെ നേട്ടമാണ്.

ഈ വർഷം 25.67 ലക്ഷം രൂപയും അടുത്തവർഷം 20 ലക്ഷം രൂപയും മൂന്നാം വർഷം 6.00 ലക്ഷം രൂപയുമാണ് അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് കെ പി കുഞ്ഞമത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി കൃഷി വകുപ്പ് മന്ത്രിക്ക് തിരുവനന്തപുരത്ത് വെച്ച് നിവേദനം നൽകിയിരുന്നതായും കെ പി കുഞ്ഞമത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74861/keragram-project-in-vilyapally-gram-panchayat)