---
title: "സ്മൃതി ദിനം ആചരിച്ചു; ദത്തോപാന്ത് ഠേംഗ്ഡ്ജിയുടെ സ്മൃതി ദിനം വടകരയിൽ ആചരിച്ചു."
english_title: "Commemoration Day observed; Commemoration Day of Dattopant Thengji was observed in Vadakara."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74880/commemoration-day-observed-commemoration-day-of-dattopant-thengji-was-observed-in-vadakara"
published_at: "2022-10-17T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cf99a4b1d8_SMITHI_DHINAM.jpg"
keywords: []
---

# സ്മൃതി ദിനം ആചരിച്ചു; ദത്തോപാന്ത് ഠേംഗ്ഡ്ജിയുടെ സ്മൃതി ദിനം വടകരയിൽ ആചരിച്ചു.

> **Lead Summary:** **വടകര: **ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂർ സംഘത്തിന്റെ സ്ഥാപകനായിരുന്നു ദത്തോപാന്ത് ഠേംഗ്ഡ്ജിയുടെ സ്മൃതി ദിനം വിപുലമായി ആചരിച്ചു.

## Article Content

**വടകര: **ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂർ സംഘത്തിന്റെ സ്ഥാപകനായിരുന്നു ദത്തോപാന്ത് ഠേംഗ്ഡ്ജിയുടെ സ്മൃതി ദിനം വിപുലമായി ആചരിച്ചു.

ബി എം എസ് വടകര സോണലിന്റെ ആഭിമുഖ്യത്തിൽ പരിപാടി എടോടി ലക്ഷ്മി സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

ക്രാന്തദർശിയും രാഷ്ട്രീയ ഋഷിയുമാണ് ദത്തോപാന്ത് ഠേംഗ്ഡ്ജി എന്നും ഓരോ തൊഴിലാളിയും ഠേംഗ്ഡ്ജിയുടെ മാർഗനിർദേശങ്ങൾ സദാ സ്മരിച്ച് അത് ഉൾക്കൊണ്ടു അക്ഷീണം പ്രയത്നിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

രാഷ്ട്ര പുനർനിർമാണത്തിന് സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ആർഎസ്എസ് പ്രചാരകൻ ആയിരുന്ന ഠേംഗ്ഡ്ജിയുടെ ജീവിതമെന്ന് ആമുഖപ്രസംഗത്തിൽ ബിഎംഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. എം പ്രശാന്ത് പറഞ്ഞു.

ബി എം എസ് ജില്ലാ ഉപാധ്യക്ഷൻ എ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.വടകര ബിഎംഎസ് അധ്യക്ഷൻ വത്സലൻ മണലിൽ സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് കെ സുരേഷ് കുമാർ സ്വാഗതവും വടകര മേഖല സെക്രട്ടറി എരഞ്ഞിക്കൽ രവി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. പരിപാടിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ബിഎംഎസിന്റെ വടകര സോണിൽപ്പെട്ട നിരവധി പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74880/commemoration-day-observed-commemoration-day-of-dattopant-thengji-was-observed-in-vadakara)