---
title: "തലമുറകളുടെ സംഗമം; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കുടുംബസംഗമം"
english_title: "A confluence of generations; Pensioners Association Taluk Kudumba Sangam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74893/a-confluence-of-generations-pensioners-association-taluk-kudumba-sangam"
published_at: "2022-10-17T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d0369d9e7d_PENSIONERS_ASSOCIATION.jpg"
keywords: []
---

# തലമുറകളുടെ സംഗമം; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കുടുംബസംഗമം

> **Lead Summary:** ** വടകര: **കേരള കോ-ഓപ്പ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കുടുംബസംഗമം . വടകര മുന്‍സിപ്പാല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടന്നു. കുടുംബസംഗമം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** വടകര: **കേരള കോ-ഓപ്പ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കുടുംബസംഗമം . വടകര മുന്‍സിപ്പാല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടന്നു. കുടുംബസംഗമം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഇ.വി. ബാലകൃഷ്ണക്കുറിപ്പ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍,ജില്ലാ സെക്രട്ടറി കെ. രാഘവന്‍, കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

കുനിയില്‍ രവീന്ദ്രന്‍ സ്വാഗതവും, രാഘവന്‍ മേപ്പയില്‍ നന്ദിയും പറഞ്ഞു. 80 വയസ്സ് കഴിഞ്ഞ എം.സി.നാരായണന്‍ നമ്പ്യാര്‍, ടി.കെ.ഗോപാലന്‍, ഇ.വി.ബാലകൃഷ്ണക്കുറുപ്പ്, വി.പി.കുഞ്ഞനന്തന്‍, ആര്‍.കെ. കൃഷ്ണന്‍, വി. കുഞ്ഞിക്കണ്ണന്‍, രാഘവന്‍ പി. എന്‍ എന്നിവരെയും യുദ്ധമുഖത്തെ ധീരതയ്ക്ക് ആദരം ഏറ്റുവാങ്ങിയ ഗംഗാധരനെയും ആദരിച്ചു.

ഐഡിയാ സ്റ്റാര്‍ സിങറില്‍ ഉന്നത നിലവാരം പുലര്‍ത്തിയ പെന്‍ഷണര്‍ ഫാമിലി മെമ്പര്‍ ശ്രേയ, യുവജനോത്സവത്തില്‍ മികച്ച പ്രാവീണ്യം നേടിയ യുക്താ നമ്പ്യാര്‍ എന്നിവരെ അനുമോദിച്ചു.

> പെന്‍ഷന്‍ ജീവിതം ആനന്ദകരവും, ആസ്വാദകരവുമാക്കുന്നതിനെ പറ്റി “പ്രായമാകാം ശ്രദ്ധാ പൂര്‍ണ്ണതയോടെ” എന്ന വിഷയത്തിൽ സിന്ധു ആനൂപ് (സൈക്കോളജിസ്റ്റ് ആശ്വാസ് കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ ഓര്‍ക്കാട്ടേരി) ക്ലാസ് എടുത്തു. തുടര്‍ന്ന് ഫാമിലി മെമ്പര്‍മാരുടെ കലപരിപാടികള്‍ നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74893/a-confluence-of-generations-pensioners-association-taluk-kudumba-sangam)