---
title: "'മുൻപേ നടന്നവൻ', നവോത്ഥാനത്തിന്റെ കാണാപ്പുറങ്ങൾ പഠനവിധേയമാക്കണം - ഡോ.പി.പവിത്രൻ "
english_title: "The visions of revival should be studied - Dr.P.Pavithran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74951/the-visions-of-revival-should-be-studied-drppavithran"
published_at: "2022-10-17T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d3cca28ba5_vadakara.jpg"
keywords: []
---

# 'മുൻപേ നടന്നവൻ', നവോത്ഥാനത്തിന്റെ കാണാപ്പുറങ്ങൾ പഠനവിധേയമാക്കണം - ഡോ.പി.പവിത്രൻ 

> **Lead Summary:** **വടകര:** മലയാളിയെ മനുഷ്യനാക്കി മാറ്റിയ കേരളീയ നവോത്ഥാനത്തിന്റെ കാണാപ്പുറങ്ങൾ ഗൗരവമായ പഠനങ്ങൾക്ക് വിധേയമാക്കണമെന്ന് ഡോ.പി.പവിത്രൻ അഭിപ്രായപ്പെട്ടു.

## Article Content

**വടകര:** മലയാളിയെ മനുഷ്യനാക്കി മാറ്റിയ കേരളീയ നവോത്ഥാനത്തിന്റെ കാണാപ്പുറങ്ങൾ ഗൗരവമായ പഠനങ്ങൾക്ക് വിധേയമാക്കണമെന്ന് ഡോ.പി.പവിത്രൻ അഭിപ്രായപ്പെട്ടു.

അയ്യാ വൈകുണ്ഡസ്വാമികൾ, ആറാട്ടുപുഴ വേലായുധപ്പണിക്കർ തുടങ്ങിയ പൂർവ്വസൂരികൾ ഏറ്റുവാങ്ങിയ മർദ്ദനങ്ങളും, പീഡനങ്ങളുമാണ് ശ്രീനാരായണഗുരുവിനെപ്പോലുള്ള പിൽക്കാല സാമൂഹ്യ പരിഷ്കർത്താക്കൾക്ക് സുരക്ഷയൊരുക്കിയത്.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ അധികരിച്ച് യു.കെ.ശ്രീജിത്ത് ഭാസ്കർ സംവിധാനം ചെയ്ത 'മുൻപേ നടന്നവൻ' എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനം വടകര ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം.ഉണ്ണികൃഷ്ണനെക്കുറിച്ച് യു.കെ.ശ്രീജിത്ത് ഭാസ്കർ സംവിധാനം ചെയ്യുന്ന 'മാഞ്ഞു പോയവൻ' എന്ന ഡോക്യുമെൻററിയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.

2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. കടത്തനാട്ട് നാരായണനേയും, ഡോക്യുമെൻററിയുടെ പിന്നണിയിൽ പ്രവർത്തിച്ചവരേയും ആദരിച്ച ചടങ്ങിൽ പി ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

വി.ടി.മുരളി, ഡോ.കെ.എം.ഭരതൻ, രാജേന്ദ്രൻ എടത്തുംകര, കെ.ടി.ദിനേശ്, പി.കെ.കൃഷ്ണദാസ്, ഹരീഷ് പഞ്ചമി,സാബിറ ഇ.കെ, ഷിനി.സി.ടി.കെ, ലിജിന .ഐ.വിഎന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74951/the-visions-of-revival-should-be-studied-drppavithran)