---
title: "സി ഐ ടി യു സംസ്ഥാന സമ്മേളനം; സമാപന റാലിയിൽ ഒഞ്ചിയത്ത് നിന്നും 3000 പേർ"
english_title: "CITU State Conference; 3000 people from Onchiat alone in the closing rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74990/citu-state-conference-3000-people-from-onchiat-alone-in-the-closing-rally"
published_at: "2022-10-17T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d68162023f_citu.jpg"
keywords: []
---

# സി ഐ ടി യു സംസ്ഥാന സമ്മേളനം; സമാപന റാലിയിൽ ഒഞ്ചിയത്ത് നിന്നും 3000 പേർ

> **Lead Summary:** **ഒഞ്ചിയം: **2022 ഡിസംമ്പർ 17 മുതൽ 19 വരെ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിൽ ഒഞ്ചിയത്ത് നിന്നും 3000 പേർ പങ്കാളികളാകും.

## Article Content

**ഒഞ്ചിയം: **2022 ഡിസംമ്പർ 17 മുതൽ 19 വരെ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിൽ ഒഞ്ചിയത്ത് നിന്നും 3000 പേർ പങ്കാളികളാകും.

സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയക്കുന്നതിന് വേണ്ടി നാദാപുരം റോഡിൽ നടന്ന ഏരിയാ പ്രവർത്തക യോഗം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.

നിർമ്മാണ തൊഴിലാളി യൂനിയൻ ജില്ലാ ജനറൽ സെക്രട്ടറി പി.സി.സുരേഷ്, ടി.എം. രാജൻ,കെ.സജിത്ത്, വി.പി.സുനീഷ്. ഇ കെ.ഷീബലത,സുരേഷ് ചെറിയാണ്ടി എന്നിവർ സംസാരിച്ചു.

സി ഐ ടി യു ഏരിയ പ്രസിഡണ്ട് പി.ശ്രീധരൻ അദ്ധ്യക്ഷനായി. സി.പി.സോമൻ സ്വാഗതവും, സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74990/citu-state-conference-3000-people-from-onchiat-alone-in-the-closing-rally)