---
title: "വിദ്യയാകട്ടെ നമ്മുടെ ലഹരി; കുഞ്ഞാലിമരക്കാർ ഹൈസ്കൂളിലെ പുതു ലഹരി പരിപാടി ശ്രദ്ധേയമായി"
english_title: "Knowledge is our intoxication; Kunjalimarakar High School's new drug addiction program is remarkable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75020/knowledge-is-our-intoxication-kunjalimarakar-high-schools-new-drug-addiction-program-is-remarkable"
published_at: "2022-10-17T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d888be7ca8_drug_addiction_class.jpg"
keywords: []
---

# വിദ്യയാകട്ടെ നമ്മുടെ ലഹരി; കുഞ്ഞാലിമരക്കാർ ഹൈസ്കൂളിലെ പുതു ലഹരി പരിപാടി ശ്രദ്ധേയമായി

> **Lead Summary:** **കോട്ടക്കൽ: **പുതുലഹരിക്ക് ഒരു വോട്ട് എന്ന പേരിൽ കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ സ്കൂളിൽ ഇന്ന് ലഹരി വിരുദ്ധ ക്യാംമ്പയിൽ സംഘടിപ്പിച്ചു.

## Article Content

**കോട്ടക്കൽ: **പുതുലഹരിക്ക് ഒരു വോട്ട് എന്ന പേരിൽ കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ സ്കൂളിൽ ഇന്ന് ലഹരി വിരുദ്ധ ക്യാംമ്പയിൽ സംഘടിപ്പിച്ചു.

സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിഭാഗം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി നടത്തിയ പരിപാടി പി ടി എ പ്രസിഡണ്ട് കെ കെ ഹമീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അഖിലേഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ സുനിൽ ജി , റോഷിൽ എന്നിവർ സംസാരിച്ചു. വടകര കോസ്റ്റൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി.വി. സജീവൻ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

ടീച്ചർ ഇൻചാർജ്ജ്സീന.ടി.വി. സ്വാഗതവും, സ്കൂൾ സൗഹൃദ കോ ഓർഡിനേറ്റർ സിജ.എം നന്ദിയും പറഞ്ഞു.അധ്യാപകരും വിദ്യാർത്ഥികളുൾപ്പെടെ 250 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75020/knowledge-is-our-intoxication-kunjalimarakar-high-schools-new-drug-addiction-program-is-remarkable)