---
title: "ഇറങ്ങി പോയി; മണിയൂരിൽ ഫണ്ട് വിനിയോഗം പക്ഷപാതപരമെന്ന് യു.ഡി.എഫ് "
english_title: "UDF claims that the allocation of funds in Maniyur is biased"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75173/udf-claims-that-the-allocation-of-funds-in-maniyur-is-biased"
published_at: "2022-10-18T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634eb3300c9a4_maniyoor.jpg"
keywords: []
---

# ഇറങ്ങി പോയി; മണിയൂരിൽ ഫണ്ട് വിനിയോഗം പക്ഷപാതപരമെന്ന് യു.ഡി.എഫ് 

> **Lead Summary:** **മണിയൂർ:** ഗ്രാമപഞ്ചായത്ത് വാർഡ്കളിലെ ഫണ്ട് വിനിയോഗം, യു.ഡി.എഫ് വാർഡുകളെ പൂർണ്ണമായി ഒഴിവാക്കിയ എൽ.ഡി.എഫ് ഭരണ സമിതിയുടെ നടപടി തികഞ്ഞ പക്ഷപാതപരമാണ്.

## Article Content

**മണിയൂർ:** ഗ്രാമപഞ്ചായത്ത് വാർഡ്കളിലെ ഫണ്ട് വിനിയോഗം, യു.ഡി.എഫ് വാർഡുകളെ പൂർണ്ണമായി ഒഴിവാക്കിയ എൽ.ഡി.എഫ് ഭരണ സമിതിയുടെ നടപടി തികഞ്ഞ പക്ഷപാതപരമാണ്.

പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിന് സഹായകമായ രീതിൽ പ്രവർത്തിക്കേണ്ട പഞ്ചായത്ത് സങ്കുചിത രാഷ്ട്രീയ സ്വഭാവത്തോടെ വാർഡുകളോട് വിവേചനം കാണിക്കുന്നത് ശരിയല്ലെന്ന് യു.ഡി എഫ് അംഗങ്ങൾ അറിയിച്ചു.

ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും തൃപ്തികര മറുപടി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി എഫ് മെമ്പർമാരായ അഷ്റഫ് പി.എം, ഷഹബത്ത് ജൂന, മൂഴിക്കൽ പ്രമോദ്, ചിത്ര കെ , ഷൈജു പള്ളിപറമ്പത്ത്, ജിഷ കൂടത്തിൽ, ഷൈനകരിയാട്ടിൽ, എന്നിവർ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപോക്ക് നടത്തി പ്രതിഷേധിച്ചു.

യു ഡി എഫ് വാർഡുകളോടുള്ള ഭരണ സമിതിയുടെ വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യു ഡി എഫ് നേതൃത്വം നൽകുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75173/udf-claims-that-the-allocation-of-funds-in-maniyur-is-biased)