---
title: "തൂത്ത് വാരി ; പൊതുഇടം മാലിന്യമുക്തമായി ഒഞ്ചിയം ഗ്രാമം "
english_title: "Haritha Karma Sena has collected 5300 kg of waste from seventeen wards."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75250/haritha-karma-sena-has-collected-5300-kg-of-waste-from-seventeen-wards"
published_at: "2022-10-19T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634f94db0aa31_onchiyam_panjayath.jpg"
keywords: []
---

# തൂത്ത് വാരി ; പൊതുഇടം മാലിന്യമുക്തമായി ഒഞ്ചിയം ഗ്രാമം 

> **Lead Summary:** **ഒഞ്ചിയം: **പതിനേഴ് വാർഡുകളിൽ നിന്നും 5300 കിലോ ഉപേക്ഷിച്ച മാലിന്യം ശേഖരിച്ചിരിക്കുകയാണ് ഹരിത കർമ്മ സേന. ശേഖരിച്ച മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയക്കുകയും ചെയ്തു.

## Article Content

**ഒഞ്ചിയം: **പതിനേഴ് വാർഡുകളിൽ നിന്നും 5300 കിലോ ഉപേക്ഷിച്ച മാലിന്യം ശേഖരിച്ചിരിക്കുകയാണ് ഹരിത കർമ്മ സേന. ശേഖരിച്ച മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയക്കുകയും ചെയ്തു.

അതാത് വീടുകളിൽ നിന്നും കച്ചവട വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുമാണ് ഇത്രയധികം മാലിന്യം ശേഖരിച്ചത്. ഈയൊരു ഉദ്യമത്തിനു വേണ്ടി യൂസസ് ഫീ നൽകുകയും, ആവശ്യ സഹകരണവും ചെയ്ത നല്ലവരായ എല്ലാ നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുകയാണ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75250/haritha-karma-sena-has-collected-5300-kg-of-waste-from-seventeen-wards)