---
title: "ഉപരിപഠനം ; പെരുവഴിയില്‍ പ്രതിഷേധ  ക്ലാസുമായി എസ്ഡിപിഐ"
english_title: "sdpi proteset in plus students issue "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7527/sdpi-proteset-in-plus-students-issue"
published_at: "2021-10-27T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61794275ebd6d_sdpi vatakara .jpg"
keywords: []
---

# ഉപരിപഠനം ; പെരുവഴിയില്‍ പ്രതിഷേധ  ക്ലാസുമായി എസ്ഡിപിഐ

> **Lead Summary:** വടകര: മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന്റെ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി നിസാം പുത്തൂര്‍ ആവശ്യപ്പെട്ടു. മലബാറിലെ വിദ്യാര്‍ത്ഥികളോടുള്ള സര്‍ക്കാറിന്റെ അവഗണനക്കെതിരെ എസ് ഡിപിഐ വടകര മണ്ഡലം കമ്മിറ്റി നടത്തിയ 'പെരുവഴിയില്‍ പ്രതിഷേധ ക്ലാസ് ' വടകര ലിങ്ക് റോഡില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വടകര: മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന്റെ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി നിസാം പുത്തൂര്‍ ആവശ്യപ്പെട്ടു. മലബാറിലെ വിദ്യാര്‍ത്ഥികളോടുള്ള സര്‍ക്കാറിന്റെ അവഗണനക്കെതിരെ എസ് ഡിപിഐ വടകര മണ്ഡലം കമ്മിറ്റി നടത്തിയ 'പെരുവഴിയില്‍ പ്രതിഷേധ ക്ലാസ് ' വടകര ലിങ്ക് റോഡില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് സാമ്പത്തിക ബാധ്യത തടസം പറയുന്ന സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ദശലക്ഷക്കണക്കിന്‌കോടികള്‍ ചെലവ് വരുന്ന കെ റെയില്‍പോലുള്ള അനാവശ്യ പദ്ധതിയുമായി മുന്നോട്ട് പോവുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷംസീര്‍ ചോമ്പാല അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കമ്മിറ്റിയംഗം ജലീല്‍ സഖാഫി വിഷയാവതരണം നടത്തി.

ജലീല്‍ കാര്‍ത്തിക പള്ളി, സവാദ് വടകര,സിദ്ധീക്ക് പുത്തൂര്‍, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് വടകര മണ്ഡലം പ്രസിഡണ്ട് അര്‍ഷിദ സലാം എന്നിവര്‍ സംസാരിച്ചു.സര്‍ജാസ് കുഞ്ഞിപ്പള്ളി, ബഷീര്‍കെ കെ, സൈനുദ്ധീന്‍ എ കെ, മഷൂദ് കെ പി, നവാസ് വരിക്കോളി, നൈസ നസീര്‍, ഷെറീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7527/sdpi-proteset-in-plus-students-issue)