---
title: "വടകര മോഡല്‍ പോളിയില്‍  അധ്യാപക നിയമനം "
english_title: "In the Vadakara model poly Teacher appointment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7537/in-the-vadakara-model-poly-teacher-appointment"
published_at: "2021-10-27T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61794bb6b8852_ihrd .jpg"
keywords: []
---

# വടകര മോഡല്‍ പോളിയില്‍  അധ്യാപക നിയമനം 

> **Lead Summary:** **വടകര: **ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 202122 അദ്ധ്യയന വര്‍ഷം വിവിധ അധ്യാപക തസ്തികകളിലേക്ക് ഒക്ടോബര്‍ 30ന് കോളേജില്‍ അഭിമുഖം നടത്തുന്നു.

## Article Content

**വടകര: **ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 202122 അദ്ധ്യയന വര്‍ഷം വിവിധ അധ്യാപക തസ്തികകളിലേക്ക് ഒക്ടോബര്‍ 30ന് കോളേജില്‍ അഭിമുഖം നടത്തുന്നു.

തസ്തിക, യോഗ്യത, സമയം എന്ന ക്രമത്തില്‍: ലക്ച്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പ്രസ്തുത വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സ് എഞ്ചിനീയറിംഗ് ബിരുദം രാവിലെ 10 മണി., കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഉച്ച ഒരു മണി. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റ്‌റര്‍വ്യൂവിനു പരിഗണിക്കൂ.

താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0496 2524920

** റീ ടെണ്ടര്‍ ക്ഷണിച്ചു **

വടകര ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെ പ്ലംബിംഗ് പ്രവൃത്തികളും ചെറ്റയില്‍മുക്ക് മീത്തലങ്ങാടി റോഡ് പ്രവൃത്തിയും ഏറ്റെടുത്ത് നടത്തുന്നതിന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം 202122 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി റീ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ മൂന്നിന് ഉച്ചക്ക് ഒരു മണി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7537/in-the-vadakara-model-poly-teacher-appointment)