വടകര : തിരുവള്ളൂരിലെ ഒരു വീട്ടിൽ വെരുക് ഇനത്തിൽപ്പെട്ട ജീവിയെ കാലിന് പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തി. തിരുവള്ളൂർ നിത്യ സോപാനം വീട്ടിൽ വി.പി നിത്യാനന്ദന്റെ വീടിന്റെ പുറകിലാണ് ഇന്നലെ അർദ്ധരാത്രിയോടെ ജീവി എത്തിപ്പെട്ടത്.
ബുധനാഴ്ച രാവിലെയോടെ വീട്ടുടമസ്ഥന്റെ മകൻ വി.പി. സന്ദീപ് വടകര റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സതീശനെ വിവരം അറിയിച്ചു. കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് സംഘം എത്തി വെരുകിനെ പ്രാഥമിക ശ്രുശ്രൂഷ നൽകി വനത്തിലേക്ക് വിട്ടയച്ചു. വടകര പ്രദേശത്ത് ഈ ജീവിയെ കള്ളൂണി പൂച്ചയെന്നാണ് അറിയപ്പെടുന്നത്.
In a house in Tiruvallur, a worm was found dead with a leg injury