---
title: "ഊരാളുങ്കൽ സാരഥിക്ക്; എം. ഭാസ്കരൻ സ്മാരക പുരസ്കാരം പാലേരി രമേശന്"
english_title: "M. Bhaskaran Memorial Award to Paleri Ramesan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75647/m-bhaskaran-memorial-award-to-paleri-ramesan"
published_at: "2022-10-21T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635226cf70e87_paleri_rameshan.jpg"
keywords: []
---

# ഊരാളുങ്കൽ സാരഥിക്ക്; എം. ഭാസ്കരൻ സ്മാരക പുരസ്കാരം പാലേരി രമേശന്

> **Lead Summary:** **വടകര:** കോഴിക്കോട് കോർപ്പറേഷൻ മേയറും പ്രമുഖസഹകാരിയുമായിരുന്ന എം. ഭാസ്കരന്റെ സ്മരണാർത്ഥം കാലിക്കറ്റ് ടൗൺ സർവീസ് ബാങ്ക് ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള പുരസ്കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയെ തിരഞ്ഞെടുത്തു.

## Article Content

**വടകര:** കോഴിക്കോട് കോർപ്പറേഷൻ മേയറും പ്രമുഖസഹകാരിയുമായിരുന്ന എം. ഭാസ്കരന്റെ സ്മരണാർത്ഥം കാലിക്കറ്റ് ടൗൺ സർവീസ് ബാങ്ക് ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള പുരസ്കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയെ തിരഞ്ഞെടുത്തു.

സഹകരണമേഖലയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

കാലിക്കറ്റ് ടൗൺ സർവീസ് സഹകരണബാങ്കിന്റെ ചീഫ് പ്രൊമോട്ടറും രണ്ട് പതിറ്റാണ്ട് കാലം ബാങ്കിന്റെ ചെയർമാനുമായിരുന്നു ഭാസ്കരൻ. പത്രസമ്മേളനത്തിൽ ബാങ്ക് ചെയർമാൻ എ.വി. വിശ്വനാഥൻ, ജനറൽമാനേജർ ഇ. സുനിൽകുമാർ, ജില്ലാ സഹകരണ ആശുപത്രി സി.ഇ.ഒ. എ.വി. സന്തോഷ് കുമാർ, ടി.പി. ശ്രീധരൻ, ഇ. മുരളീധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75647/m-bhaskaran-memorial-award-to-paleri-ramesan)