---
title: "പുതു ലഹരിക്കൊരു വോട്ട്; തിക്കോടിയിൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ വേറിട്ട ക്യാമ്പയിൻ"
english_title: "Thikodiin Memorial Govt. A new campaign was organized at the Vacational Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75696/thikodiin-memorial-govt-a-new-campaign-was-organized-at-the-vacational-higher-secondary-school"
published_at: "2022-10-21T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352520b310e1_school.jpg"
keywords: []
---

# പുതു ലഹരിക്കൊരു വോട്ട്; തിക്കോടിയിൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ വേറിട്ട ക്യാമ്പയിൻ

> **Lead Summary:** **പയ്യോളി :** കോഴിക്കോട് ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി 'പൊതു ലഹരിക്കൊരു വോട്ട്' എന്ന പരിപാടി പയ്യോളി തിക്കോടിയിൽ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് വിഭാഗത്തിൽ നടന്നു.

## Article Content

**പയ്യോളി :** കോഴിക്കോട് ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി 'പൊതു ലഹരിക്കൊരു വോട്ട്' എന്ന പരിപാടി പയ്യോളി തിക്കോടിയിൽ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് വിഭാഗത്തിൽ നടന്നു.

തിക്കോടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു കാരോളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു കളത്തിൽ അധ്യക്ഷനായി. സത്യൻ പി ( ജോസീസ്, കാഞ്ഞങ്ങാട്) ബോധവൽക്കരണ ക്ലാസ് നടത്തി.

വി എച്ച് എസ് പ്രിൻസിപ്പൽ സജിത്ത് കെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റെനി ഓ എം വിനയൻ പി നായർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.

തുടർന്ന് 'ലഹരിക്കൊരു വോട്ട്' വോട്ടെടുപ്പും തുടർന്ന് നടന്നു. നിഷാ വി പ്രിസൈഡിംഗ് ഓഫീസർ പ്രകാശൻ സി എം. ശ്രീജേഷ് വി വി എന്നിവർ പോളിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75696/thikodiin-memorial-govt-a-new-campaign-was-organized-at-the-vacational-higher-secondary-school)