---
title: "വിദ്യാർത്ഥികളുടെ ബഹുജന റാലി ശ്രദ്ധേയമായി"
english_title: "The mass rally of the students was remarkable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75801/the-mass-rally-of-the-students-was-remarkable"
published_at: "2022-10-21T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352cac3eb5dd_raali.jpg"
keywords: []
---

# വിദ്യാർത്ഥികളുടെ ബഹുജന റാലി ശ്രദ്ധേയമായി

> **Lead Summary:** **വടകര: **വടകര ജെബി സ്കൂളും കോസ്റ്റൽ പോലീസും സംയുക്തമായി ബഹുജന റാലി സംഘടിപ്പിച്ചു. റാലിക്കിടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത ശില്പം ശ്രദ്ധേയമായി. പുറങ്കര ജെ.ബി സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ വിദ്യാർത്ഥികൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അനൗൺസ്മെൻറ് വാഹനങ്ങൾക്ക് പിന്നിൽ ബാനറുകൾ ഏന്തി വിദ്യാർത്ഥികളോടൊപ്പം പോലീസും റാലിയിൽ പങ്കാളികളായി.

## Article Content

**വടകര: **വടകര ജെബി സ്കൂളും കോസ്റ്റൽ പോലീസും സംയുക്തമായി ബഹുജന റാലി സംഘടിപ്പിച്ചു. റാലിക്കിടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത ശില്പം ശ്രദ്ധേയമായി. പുറങ്കര ജെ.ബി സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ വിദ്യാർത്ഥികൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അനൗൺസ്മെൻറ് വാഹനങ്ങൾക്ക് പിന്നിൽ ബാനറുകൾ ഏന്തി വിദ്യാർത്ഥികളോടൊപ്പം പോലീസും റാലിയിൽ പങ്കാളികളായി.

വടകര കുഞ്ഞിരാമൻ വക്കീൽ പാലം റോഡിന് സമീപം ആരംഭിച്ച പരിപാടി വിനോദ് വി.വി. ഉദ്ഘാടനം ചെയ്തു. വടകര നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും, പുറങ്കര വാർഡ് കൗൺസിലറുമായ പി.വിജയി മുഖ്യാതിഥിയായി. കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവും, പുറങ്കര ജെബി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത ശിൽപവും അരങ്ങേറി.

റാലി കടന്നുപോയ പുറങ്കര റേഷൻ ഷോപ്പ്, ശ്രീകൃഷ്ണ ക്ഷേത്രത്തിനുംസമീപവും ബോധവൽക്കരണ ക്ലാസും, സന്ദേശ പ്രദർശനവും അവതരിപ്പിച്ചു. സാൻ ബാങ്ക്സിൽ നടന്ന സമാപന പരിപാടി കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സി.എസ് ദീപു. ഉദ്ഘാടനം ചെയ്തു.

രണ്ടുദിവസം മുമ്പ് ലഹരിക്കടിമപ്പെട്ടതിനെ തുടർന്ന് അച്ഛനെ പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മകൻ പ്രതികരിച്ചതിനെ തുടർന്നുണ്ടായ സംഭവത്തെക്കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. അത്തരത്തിലുള്ള ഒരു സാഹചര്യം നാളെ വടകരയിൽ ഉണ്ടാകുവാൻ പാടില്ല .അതിനുവേണ്ടി മുഴുവൻ ആളുകളുടെയും ഒത്തൊരുമ ആവശ്യമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75801/the-mass-rally-of-the-students-was-remarkable)