---
title: "സ്നേഹ സംഗമത്തിന് വേദിയാകാൻ കുരിക്കിലാട്"
english_title: "Kurikilad to be the venue for Sneha Sangam."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75807/kurikilad-to-be-the-venue-for-sneha-sangam"
published_at: "2022-10-21T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352d111155f1_sangamam.jpg"
keywords: []
---

# സ്നേഹ സംഗമത്തിന് വേദിയാകാൻ കുരിക്കിലാട്

> **Lead Summary:** ** വടകര**: കക്കാട് മഹല്ല് സാംസ്കാരിക കൂട്ടായ്മ (കെ എം എസ് കെ) കുരിക്കിലാട് ഒക്ടോബർ 22, 23 തീയതികളിൽ സ്നേഹസംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ വടകരയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുരുക്കിലാട് വായനശാലയ്ക്ക് സമീപം ഇടവന നൗഷാദ് നഗരിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മയക്കുമരുന്നിനും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ ബോധവൽക്കരണവും സാംസ്കാരിക സമ്മേളനവും നടക്കും.

## Article Content

** വടകര**: കക്കാട് മഹല്ല് സാംസ്കാരിക കൂട്ടായ്മ (കെ എം എസ് കെ) കുരിക്കിലാട് ഒക്ടോബർ 22, 23 തീയതികളിൽ സ്നേഹസംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ വടകരയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുരുക്കിലാട് വായനശാലയ്ക്ക് സമീപം ഇടവന നൗഷാദ് നഗരിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മയക്കുമരുന്നിനും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ ബോധവൽക്കരണവും സാംസ്കാരിക സമ്മേളനവും നടക്കും.

സാമൂഹിക വിപത്തുകൾക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈയടുത്തകാലത്തായി യുവതി, യുവാക്കളെയും, വിദ്യാർത്ഥികളെയും മയക്കുമരുന്ന് ലോബികൾക്കിടയിൽപ്പെടുത്തുകയാണെന്നും സോഷ്യൽ മീഡിയയുടെ ദുരുപയോഗം മയക്കുമരുന്ന് വ്യാപനത്തിനും കുടുംബ കലഹത്തിനും മറ്റു സാമൂഹികവിപത്തുകൾക്കും കാരണമായിത്തീരുന്നതായി ഇവർ പറഞ്ഞു.

സൈബർ-മയക്കുമരുന്ന് ലോകം നാം അറിയേണ്ടത്' എന്ന വിഷയത്തിൽ രംഗീഷ് കടവത്ത്(സൈബർ സെൽ കേരള പോലീസ്) ബോധവൽക്കരണ ക്ലാസ് നടത്തും. 22ന് വൈകുന്നേരം 6 30ന് വടകര സി.ഐ.പിഎം മനോജ് പരിപാടി ഉദ്ഘാടനം ചെയ്യും. രണ്ടുദിവസത്തെ പരിപാടിയിൽ സാംസ്കാരിക സദസ്സ്, പ്രഭാഷണം, കലാവിരുന്ന്, എന്നിവയുണ്ടാകും. വാർത്ത സമ്മേളനത്തിൽ ബലയമ്പത്ത് ഇബ്രാഹിം ഹാജി (മുഖ്യ രക്ഷാധികാരി), രാജേഷ് ചോറോട് (ജനറൽ കൺവീനർ), യൂസഫ് പുതിയോട്ടിൽ, കുനിയിൽ ദാമോദരൻ, ഷംസുദ്ദീൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75807/kurikilad-to-be-the-venue-for-sneha-sangam)