---
title: "റേഷൻ മുൻഗണന; നിലവിലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടാത്തവർക്കും അർഹത"
english_title: "ration preference; Eligibility for those not included in the current BPL list"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75925/ration-preference-eligibility-for-those-not-included-in-the-current-bpl-list"
published_at: "2022-10-22T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353c14e06bcf_ration.jpg"
keywords: []
---

# റേഷൻ മുൻഗണന; നിലവിലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടാത്തവർക്കും അർഹത

> **Lead Summary:** **വടകര:** റേഷൻ മുൻഗണന വിഭാഗത്തിന്റെ അർഹതാ മാനദണ്ഡത്തിന് ക്ലേശഘടകങ്ങൾ നിർണയിച്ച് മാർക്ക് ലഭിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നിലവിലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി സജീവൻ അറിയിച്ചു.

## Article Content

**വടകര:** റേഷൻ മുൻഗണന വിഭാഗത്തിന്റെ അർഹതാ മാനദണ്ഡത്തിന് ക്ലേശഘടകങ്ങൾ നിർണയിച്ച് മാർക്ക് ലഭിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നിലവിലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി സജീവൻ അറിയിച്ചു.

നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലെ ബിപിഎൽ പട്ടിക പതിമൂന്ന് വർഷം മുമ്പ് 2009-ൽ തയ്യാറാക്കിയതാണ്. പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനാൽ നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ട കുറെയേറെ കടുംബങ്ങൾ സാമ്പത്തിക പുരോഗതി കൈവരിച്ചതായാണ് വിവരം.

ബിപിഎൽ കുടുംബമാകാൻ അർഹതയുളളവർക്ക് പഞ്ചായത്ത് - മുനിസിപ്പൽ സെക്രട്ടറിമാർ അർഹത സർട്ടിഫിക്കറ്റ് നൽകണമെന്ന് തദ്ദേശ സ്വയം ഭരണ - ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പുകളുടെ നിർദേശമുണ്ട് . ഈ ഉത്തരവ് പ്രകാരം കുടുംബത്തിന് ബിപിഎൽ കാർഡിന് അർഹതയുണ്ടെന്നത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നൽകുന്ന സർട്ടിഫിക്കറ്റ് ഓൺ ലൈൻ അപേക്ഷയോടൊപ്പം ഹാജരാക്കുന്ന വർക്ക് സർക്കാർ നിർദേശപ്രകാരം ഇതിന് 20 മാർക്ക് ലഭിക്കുന്നതാണ്.

കൂടാതെ വിധവ, ജീർണ്ണിച്ച വിട്, കുടിവെള്ളo, ടോയ്ലറ്റ് എന്നിവ ഇല്ലാത്ത വിട്, സർക്കാർ ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചവർ, പട്ടികജാതിക്കാർ , മുതിർന്ന പൗരൻമാർ എന്നിവർക്കും പരമ്പരാഗത തൊഴിൽ, തൊഴിൽരഹിതർ എന്നിവർ ഉൾപ്പെടുന്ന കുടുംബങ്ങളും മുൻഗണന മാർക്കിന് അർഹരാണ് .

സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം കുറഞ്ഞത് 30 മാർക്ക് വരെ ലഭിക്കുന്ന ഓൺലൈൻ അപേക്ഷകർക്കാണ് മുൻഗണന കാർഡ് ലഭിക്കുക. മാരക രോഗങ്ങൾ ഉള്ളവർ ആയത റേഷൻ കാർഡിൽ നേരത്തെ രേഖപ്പെടുത്തിയാൽ 30 മാർക്ക് ആവശ്യമില്ല.

എന്നാൽ നാല് ചക്രവാഹനമുളളവർ, ആയിരം സ്ക്വയർ ഫീറ്റിലധികം വലിപ്പമുളള വീടുള്ളവർ , എന്നിവർ അപേക്ഷിക്കാൻ പാടില്ല. വീടിന്റെ വലിപ്പം കാണിക്കുന്ന സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഓൺലൈൻ അപേക്ഷകൾ 31-10-2022 വരെ നൽകാവുന്നതാണെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75925/ration-preference-eligibility-for-those-not-included-in-the-current-bpl-list)