---
title: "സൗജന്യ  ഇഎന്‍ടി  ശസ്ത്രക്രിയാനിര്‍ണ്ണയക്യാമ്പ് പാര്‍ക്കോയില്‍"
english_title: "Free ENT surgery camp is organized at Parco"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75949/free-ent-surgery-camp-is-organized-at-parco"
published_at: "2022-10-22T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353d6f18ad86_parco.jpg"
keywords: []
---

# സൗജന്യ  ഇഎന്‍ടി  ശസ്ത്രക്രിയാനിര്‍ണ്ണയക്യാമ്പ് പാര്‍ക്കോയില്‍

> **Lead Summary:** **വടകര: **പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സൗജന്യ ഇഎന്‍ടി ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.**

## Article Content

**വടകര: **പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സൗജന്യ ഇഎന്‍ടി ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.**

29 ന് രാവിലെ 9 മുതല്‍ മൂന്നുവരെ നടക്കുന്ന ക്യാമ്പില്‍ രജിസ്ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ക്യാമ്പിന് വിദഗ്ദ്ധ ഇഎന്‍ടി സര്‍ജന്മാരായ ഡോ. റിസ്വാന, ഡോ. ആനന്ദ് കൃഷ്ണന്‍, ഡോ. ഹനീഷ് ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കും.

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മൂക്കിന്റെ പാലം വളവ്, ടോണ്‍സില്‍, അഡിനോയ്ഡ്, മൂക്കിലെ ദശ വളര്‍ച്ച, സൈനസ്സുകളിലെ കഫക്കെട്ട് എന്നിവയ്ക്കുള്ള ശസ്ത്രക്രിയകള്‍ക്ക് ഇളവുകളും ലബോറട്ടറി പരിശോധനകള്‍ക്ക് 25 ശതമാനം ഡിസ്‌ക്കൗണ്ടും അനുവദിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.

ദില്‍ഷാദ് ബാബുവും ഡയറക്ടര്‍ ആഷിഖ് അബൂബക്കറും അറിയിച്ചു. താല്പര്യമുള്ളവര്‍ 0496 3519999, 0496 2519999 **എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75949/free-ent-surgery-camp-is-organized-at-parco)