---
title: "അധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വനിതാ കമ്മീഷന് പരാതി "
english_title: "Complaint to the Women's Commission that the teacher is mentally abusive"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7595/complaint-to-the-womens-commission-that-the-teacher-is-mentally-abusive"
published_at: "2021-10-28T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a0fc1dbb4c_complaint.jpg"
keywords: []
---

# അധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വനിതാ കമ്മീഷന് പരാതി 

> **Lead Summary:** **വടകര:** പയ്യോളി കോട്ടക്കൽ ഇസ്‌ലാമിക് അക്കാദമി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു പതിറ്റാണ്ടോളമായി ജോലിചെയ്യുന്ന അധ്യാപികമാരെ 2018 മുതൽ ഭരണനിർവഹണം നടത്തുന്ന വില്യാപ്പള്ളി എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മൊയ്തീൻ മാനസികമായി പീഡിപ്പിക്കുന്നതായും ശമ്പളം നിഷേധിക്കുന്നതായും പരാതി.

## Article Content

**വടകര:** പയ്യോളി കോട്ടക്കൽ ഇസ്‌ലാമിക് അക്കാദമി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു പതിറ്റാണ്ടോളമായി ജോലിചെയ്യുന്ന അധ്യാപികമാരെ 2018 മുതൽ ഭരണനിർവഹണം നടത്തുന്ന വില്യാപ്പള്ളി എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മൊയ്തീൻ മാനസികമായി പീഡിപ്പിക്കുന്നതായും ശമ്പളം നിഷേധിക്കുന്നതായും പരാതി.

ഇക്കാര്യം കാണിച്ച് പോലീസിലും വനിതാ കമ്മിഷനിലും മുഖ്യമന്ത്രിക്കും അധ്യാപികമാർ പരാതി നൽകി. ഇയാളുടെ മോശമായ പെരുമാറ്റം കാരണം ആറ് അധ്യാപകർ ജോലി ഉപേക്ഷിച്ചതായും പരാതിലുണ്ട്. മാനസികപീഡനത്തിനത്തിനെതിരേയും ജോലിയിൽനിന്ന് അകാരണമായി മാറ്റിനിർത്തുന്നതിനുമെതിരേയും അധ്യാപികമാർ സർവകക്ഷി സഹായം തേടി.

സർവകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ 29-ന് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പത്രമ്മേളനത്തിൽ കൗൺസിലർ പി.കെ. ഗിരിജ, അധ്യാപികമാരായ ടി.സി. ഷീബ, കെ.ടി. അജിത, കെ.കെ. കുഞ്ഞിബി, ഇ.എം. ഷമീമ, പി.ജി. സിന്ധു, ഇ.എം. ജസീല, സർവകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സംഭവവുമായി ബന്ധമില്ലെന്നും താൻ ആ സ്കൂളിന്റെ മാനേജർ അല്ലെന്നും മൊയ്തീൻ പോരാടി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7595/complaint-to-the-womens-commission-that-the-teacher-is-mentally-abusive)