---
title: "കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവം; മേമുണ്ട സ്കൂളിന് ഓവറോൾ "
english_title: "Kozhikode District Science Festival; Overall for Memunda School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75955/kozhikode-district-science-festival-overall-for-memunda-school"
published_at: "2022-10-22T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353dd184a83d_memunda.jpg"
keywords: []
---

# കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവം; മേമുണ്ട സ്കൂളിന് ഓവറോൾ 

> **Lead Summary:** **വടകര : ** കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തിൽ 430 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മറ്റ് സ്കൂളുകളെ പോയിന്റടിസ്ഥാനത്തിൽ ബഹുദൂരം പിന്നിലാക്കിയാണ് മേമുണ്ട സ്കൂളിന്റെ ഈ നേട്ടം.

## Article Content

**വടകര : ** കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തിൽ 430 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മറ്റ് സ്കൂളുകളെ പോയിന്റടിസ്ഥാനത്തിൽ ബഹുദൂരം പിന്നിലാക്കിയാണ് മേമുണ്ട സ്കൂളിന്റെ ഈ നേട്ടം.

9 ഫസ്റ്റ്, 4 സെക്കന്റ്, 17 തേർഡ്, 65 A ഗ്രേഡ് എന്നിവ നേടിയാണ് മേമുണ്ട സ്കൂൾ 430 പോയിന്റോടെ ഈ ചരിത്രനേട്ടം കരസ്ഥമാക്കിയത്. സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കി മേമുണ്ട ജില്ലയിലെ മികച്ച ശാസ്ത്രവിദ്യാലയമായി മാറി.

ജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കി മേമുണ്ട ജില്ലയിലെ മികച്ച ഗണിതശാസ്ത്ര വിദ്യാലയമായും മാറി. ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഓവറോളും, ഹയർസെക്കണ്ടറി വിഭാഗത്തിൽ റണ്ണർഅപ്പും കരസ്ഥമാക്കി.

ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കി ജില്ലയിലെ മികച്ച സാമൂഹ്യശാസ്ത്ര വിദ്യാലയമായി മാറി മേമുണ്ട. ജില്ലാ ഐടി മേളയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കി ജില്ലയിലെ മികച്ച ഐടി വിദ്യാലയമാകാനും മേമുണ്ടയ്ക്ക് സാധിച്ചു.

ഇങ്ങനെ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിലെല്ലാം ഓവറോൾ കരസ്ഥമാക്കാൻ മേമുണ്ടയ്ക്ക് സാധിച്ചു. കൂടാതെ സ്കൂൾ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കി ശാസ്ത്രോത്സവത്തിന്റെ വിജയത്തിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ മേമുണ്ടയ്ക്ക് സാധിച്ചു.

മേമുണ്ട സ്കൂളിന്റെ ചരിത്ര വിജയത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും, അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും പിടിഎയും, മാനേജ്മെന്റും ചേർന്ന് അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75955/kozhikode-district-science-festival-overall-for-memunda-school)