---
title: "കൈകോർക്കാം ലഹരിമുക്ത ഗ്രാമത്തിലേക്ക്; ലഹരിയില്ലാ ഗ്രാമമാകാൻ  ഒഞ്ചിയം"
english_title: "Join hands to a drug-free village; It is easy to become a village without alcohol"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76000/join-hands-to-a-drug-free-village-it-is-easy-to-become-a-village-without-alcohol"
published_at: "2022-10-22T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354227a71369_lahari.jpg"
keywords: []
---

# കൈകോർക്കാം ലഹരിമുക്ത ഗ്രാമത്തിലേക്ക്; ലഹരിയില്ലാ ഗ്രാമമാകാൻ  ഒഞ്ചിയം

> **Lead Summary:** **വെള്ളികുളങ്ങര: **ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ആദ്യപടിയായി ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൻ്റെ കൈകോർക്കാം.ലഹരിവിരുദ്ധ ഗ്രാമത്തിലേക്ക് സസ്നേഹം പദ്ധതിയ്ക്ക് വെള്ളികുളങ്ങരയിൽ തുടക്കമായി. പദ്ധതി ദീപം തെളിയിച്ചുകൊണ്ട് വടകര എം.എൽ.എ, കെ.കെ.രമ ഉദ്ഘാടനം ചെയ്തു.

## Article Content

**വെള്ളികുളങ്ങര: **ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ആദ്യപടിയായി ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൻ്റെ കൈകോർക്കാം.ലഹരിവിരുദ്ധ ഗ്രാമത്തിലേക്ക് സസ്നേഹം പദ്ധതിയ്ക്ക് വെള്ളികുളങ്ങരയിൽ തുടക്കമായി. പദ്ധതി ദീപം തെളിയിച്ചുകൊണ്ട് വടകര എം.എൽ.എ, കെ.കെ.രമ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വടകര റേഞ്ച് എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ പി.പി.രാമചന്ദ്രൻ ബോധവൽക്കരണ ക്ലാസ് എടുത്തു.

സ്റ്റാൻ്റിംഗ്കമ്മറ്റി ചെയർമാൻ സുധീർ മഠത്തിൽ, പഞ്ചായത്ത് അംഗം ചന്ദ്രി. കെ, വിവിധ രാഷ്ട്രീയപാർട്ടിപ്രതിനിധികളായ കെ.അശോകൻ, ബാബു പറമ്പത്ത്, അഖിലേഷ്, വിശ്വനാഥൻ, യൂസഫ് മമ്മാലിക്കണ്ടി, ബാബു കക്കാട്ട്, അസി.എക്സൈസ് ഇൻസ്പെക്ടർ മുരളീധരൻ, ജീവനക്കാർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വാർഡ് അംഗം ജഹൗർ വെള്ളികുളങ്ങര സ്വാഗതവും ഷജിന കൊടക്കാട്ട് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്ത്രീകൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76000/join-hands-to-a-drug-free-village-it-is-easy-to-become-a-village-without-alcohol)