---
title: "നാളത്തെ തലമുറയ്ക്ക് വേണ്ടി ഇന്ന് തന്നെ ഔഷധസസ്യം നടാം"
english_title: "Let's plant herbs today for tomorrow's generation."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76160/lets-plant-herbs-today-for-tomorrows-generation"
published_at: "2022-10-23T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63555a6b1f74e_vadakara.jpg"
keywords: []
---

# നാളത്തെ തലമുറയ്ക്ക് വേണ്ടി ഇന്ന് തന്നെ ഔഷധസസ്യം നടാം

> **Lead Summary:** **വടകര: **കളരി നഗരം മർ മാണി തോപ്പ് പദ്ധതി വടകരയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഔഷധസസ്യ തൈകൾ പഴങ്കാവ് വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് നട്ടുപിടിപ്പിച്ചു.

## Article Content

**വടകര: **കളരി നഗരം മർ മാണി തോപ്പ് പദ്ധതി വടകരയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഔഷധസസ്യ തൈകൾ പഴങ്കാവ് വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് നട്ടുപിടിപ്പിച്ചു.

വാർഡ് കൗൺസിലർ പി പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർപേഴ്സൻ കെ പി ബിന്ദു ശതാവരി തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ കൗൺസിലർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ, മുൻസിപ്പൽ ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുത്തു. ഈ പദ്ധതിയിൽ ഉൾപ്പെട്ട വാർഡുകളിലേക്കുള്ള ഔഷധസസ്യ തൈകൾ ഓരോ വാർഡുകളിലേക്ക് നാളെ മുതൽ എത്തിക്കുന്നതാണ്.  പരിപാടിയിൽ കനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും, വാർഡ് വികസന കൺവീനർ അനീജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76160/lets-plant-herbs-today-for-tomorrows-generation)