---
title: "പതിറ്റാണ്ടുകൾ നീണ്ട പ്രദേശവാസികളുടെ ദുരിത യാത്രക്ക് പരിഹാരം; നടുച്ചാൽ അംഗനവാടി എരിക്കൽ ബീച്ച് റോഡ് ഉദ്ഘാടനം 26ന്"
english_title: "A solution to the decades-long suffering of local residents; Naduchal Anganawadi Erical Beach Road inauguration on 26th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76382/a-solution-to-the-decades-long-suffering-of-local-residents-naduchal-anganawadi-erical-beach-road-inauguration-on-26th"
published_at: "2022-10-24T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356cb39ccb27_vadakara_road.jpg"
keywords: []
---

# പതിറ്റാണ്ടുകൾ നീണ്ട പ്രദേശവാസികളുടെ ദുരിത യാത്രക്ക് പരിഹാരം; നടുച്ചാൽ അംഗനവാടി എരിക്കൽ ബീച്ച് റോഡ് ഉദ്ഘാടനം 26ന്

> **Lead Summary:** **അഴിയൂർ:** പതിറ്റാണ്ടുകൾ നീണ്ട ദുരിതയാത്രയ്ക്ക് പരിഹാരമായിരിക്കുകയാണ് അഴിയൂരിൽ. 100% ജനപങ്കാളിത്തത്തിലും സുമനസ്സുകളുടെ സഹായത്താലും 300 മീറ്റർ കോൺക്രീറ്റ് റോഡെന്ന ചരിത്രം യാഥാർത്ഥ്യമായിരിക്കുകയാണ് .

## Article Content

**അഴിയൂർ:** പതിറ്റാണ്ടുകൾ നീണ്ട ദുരിതയാത്രയ്ക്ക് പരിഹാരമായിരിക്കുകയാണ് അഴിയൂരിൽ. 100% ജനപങ്കാളിത്തത്തിലും സുമനസ്സുകളുടെ സഹായത്താലും 300 മീറ്റർ കോൺക്രീറ്റ് റോഡെന്ന ചരിത്രം യാഥാർത്ഥ്യമായിരിക്കുകയാണ് .

ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നടുച്ചാൽ അങ്കണവാടി എരിക്കൽ ബീച്ച് റോഡാണ് പൂർത്തിയായത്. മാത്രവുമല്ല പ്രവാചക സന്ദേശം അന്വർത്ഥമാക്കി നബിദിന മാസത്തിൽ തന്നെ റോഡ് യാഥാർത്ഥ്യമാകുവാൻ സാധിച്ചതിൽ നാട്ടുകാരോട് നന്ദി പറയുകയാണ് വാർഡ് മെമ്പർ സാലിം പുനത്തിൽ.

ഒക്ടോബർ 26ന് കാലത്ത് 11 30ന് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്ത് റോഡ് നാട്ടുകാർക്ക് വേണ്ടി തുറന്നു കൊടുക്കും. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിക്കും.

നിഷ പുത്തൻപുരയിൽ(ജില്ലാ പഞ്ചായത്ത് മെമ്പർ), കോട്ടയിൽ രാധാകൃഷ്ണൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), റോയ് അറയ്ക്കൽ (എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവർ സംസാരിക്കും. ചടങ്ങിൽ അത്താണിക്കൽ ജുമാ മസ്ജിദ് ഖത്തീബ് മൻസൂർ അഹ്സനി പ്രവാചക സന്ദേശം നൽകും. ഈയൊരു ചരിത്ര മുഹൂർത്തത്തിൽ പ്രദേശത്തെ മുഴുവൻ നാട്ടുകാരെയും ക്ഷണിക്കുന്നതായി വാർഡ് മെമ്പർ സാലിം പുനത്തിൽ വാർത്താക്കുറുപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76382/a-solution-to-the-decades-long-suffering-of-local-residents-naduchal-anganawadi-erical-beach-road-inauguration-on-26th)