---
title: "'വെളിച്ചം' നാഷണൽ സർവീസ് സ്കീം ദ്വിദിന ക്യാമ്പിന് തുടക്കമായി"
english_title: "Velicham' National Service Scheme two-day camp begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76386/velicham-national-service-scheme-two-day-camp-begins"
published_at: "2022-10-24T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356d33fe6037_camp.jpg"
keywords: []
---

# 'വെളിച്ചം' നാഷണൽ സർവീസ് സ്കീം ദ്വിദിന ക്യാമ്പിന് തുടക്കമായി

> **Lead Summary:** **പയ്യോളി :** പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച്എസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പയ്യോളി 'തിക്കോടിയൻ' സ്മാരക ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് 'വെളിച്ചം' സ്കൂളിൽ ആരംഭിച്ചു.

## Article Content

**പയ്യോളി :** പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച്എസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പയ്യോളി 'തിക്കോടിയൻ' സ്മാരക ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് 'വെളിച്ചം' സ്കൂളിൽ ആരംഭിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ബിനു കരോളി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ബിജു കളത്തിൽ അധ്യക്ഷനായ ചടങ്ങിൽ വി എച്ച്എസ് പ്രിൻസിപ്പൽ സജിത്ത് കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റെനീഷ് ഒ എം, ഷിജു കുമാർ ദേവമിത്ര തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് എൻഎസ്എസ് യൂണിറ്റിന്റെ വകയായി തിക്കോടി സുരക്ഷ പാലിയേറ്റീവ് കേന്ദ്രത്തിന് വാക്കർ എയർബെഡ് തുടങ്ങിയവ നൽകി. ക്യാമ്പിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധദീപം 'വിമുക്ത ജ്വാല' ദേശീയപാതയോരത്ത് വളണ്ടിയർമാർ തെളിയിച്ചു.

മഞ്ഞുരുക്കൽ ഓറിയന്റേഷൻ, വയോഹിതം, വർജ്യം, പുസ്തക തണൽ തുടങ്ങിയ പ്രൊജക്റ്റുകളും, സർവ്വേ ശുചീകരണം തുടങ്ങിയ പരിപാടികളും നടന്നു. പരിപാടികൾക്ക് പ്രചിഷ എം കെ, നിഷാ വി സത്യൻ, പി ശ്രീജേഷ് വി വി, അഭിലാഷ് തെരുവോത് , പ്രകാശൻ സി എം , വിനയൻ പി നായർ, ഷിനോഷ് എം , രജീഷ് വി തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ്  വൈകുന്നേരം സമാപിക്കും .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76386/velicham-national-service-scheme-two-day-camp-begins)