---
title: "കുട്ടികളിലെ അലര്‍ജി: പെഡ് അലറെന്‍വികോണ്‍ ശ്രദ്ധേയമായി"
english_title: "Allergies in children: Ped alarenvicone significantly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76539/allergies-in-children-ped-alarenvicone-significantly"
published_at: "2022-10-25T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357e3ad98a9f_new.jpg"
keywords: []
---

# കുട്ടികളിലെ അലര്‍ജി: പെഡ് അലറെന്‍വികോണ്‍ ശ്രദ്ധേയമായി

> **Lead Summary:** **വടകര:** കുട്ടികളെ ബാധിക്കുന്ന വിവിധതരം അലര്‍ജികളെക്കുറിച്ച് ശിശു-ശ്വാസകോശരോഗ വിദഗ്ധര്‍ സംസ്ഥാന തല സെമിനാര്‍ സംഘടിപ്പിച്ചു. വടകര പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എന്‍വയോണ്‍മെന്റ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ഗ്രൂപ്പുമായി (ഇസിഎച്ച്ജി) സഹകരിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സും (ഐഎപി) പള്‍മനോളജി ആന്റ് അലര്‍ജി ഇമ്മ്യൂണിറ്റി ചാപ്റ്ററും (പിഎഎഐ) സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

## Article Content

**വടകര:** കുട്ടികളെ ബാധിക്കുന്ന വിവിധതരം അലര്‍ജികളെക്കുറിച്ച് ശിശു-ശ്വാസകോശരോഗ വിദഗ്ധര്‍ സംസ്ഥാന തല സെമിനാര്‍ സംഘടിപ്പിച്ചു. വടകര പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എന്‍വയോണ്‍മെന്റ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ഗ്രൂപ്പുമായി (ഇസിഎച്ച്ജി) സഹകരിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സും (ഐഎപി) പള്‍മനോളജി ആന്റ് അലര്‍ജി ഇമ്മ്യൂണിറ്റി ചാപ്റ്ററും (പിഎഎഐ) സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി വിരുദ്ധ മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവ കുട്ടികളില്‍ വിവിധ തരം അലര്‍ജികള്‍ക്ക് കാരണമാകുന്നതായി സെമിനാര്‍ അഭിപ്രായപ്പെട്ടു. ഐഎപി ദേശീയ പ്രസിഡണ്ട് ഡോ. രമേശ് കുമാര്‍ ആര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ദേശീയ പ്രസിഡണ്ട് ഡോ. ടി യു സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി.

ഇസിഎച്ച്ജി കേരള ചെയര്‍ പേഴ്സണ്‍ ഡോ. ഹരികുമാര്‍ ജി അധ്യക്ഷത വഹിച്ചു. പാര്‍ക്കോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, ഐഎപി വടകര ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. പ്രശാന്ത് പവിത്രന്‍, സെക്രട്ടറി ഡോ. നൗഷീദ് അനി, ഡോ. ജോസ് ഒ, ഡോ. ജിജോ ജോസഫ് ജോണ്‍, ഡോ. പി സി ഹരിദാസ്. ഡോ. പ്രേംരാജ്, ഡോ. ബാലചന്ദര്‍ ഡി, ഡോ. അനന്തകേശവന്‍, ഡോ. എം മുരളീധരന്‍, അസി. കലക്ടര്‍ ഡോ. മിഥുന്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76539/allergies-in-children-ped-alarenvicone-significantly)