---
title: "തീര ജന സമ്പര്‍ക്ക സഭ: പരാതികള്‍ സമർ‍പ്പിക്കാൻ അവസരം"
english_title: "Thera Jana Samparka Sabha: Opportunity to submit grievances"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76547/thera-jana-samparka-sabha-opportunity-to-submit-grievances"
published_at: "2022-10-25T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357eb6150a34_apply.jpg"
keywords: []
---

# തീര ജന സമ്പര്‍ക്ക സഭ: പരാതികള്‍ സമർ‍പ്പിക്കാൻ അവസരം

> **Lead Summary:** **വടകര: **മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമായി ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ തീര ജനസമ്പര്‍ക്ക സഭ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമായി ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ തീര ജനസമ്പര്‍ക്ക സഭ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു.

നവംബര്‍ രണ്ടാംവാരം മുതല്‍ വടകര, ബേപ്പൂര്‍, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. എല്ലാ കടല്‍-ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാം.

അപേക്ഷകള്‍ ഇന്നു മുതല്‍ (25/10/2022) 31 വരെ ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളും വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും സ്വീകരിക്കാൻ തുടങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76547/thera-jana-samparka-sabha-opportunity-to-submit-grievances)