Oct 26, 2022 09:14 AM

വടകര : ആത്മഹത്യ കുറിപ്പെഴുതിയതെന്ന് സംശയം. വടകര സ്വദേശി യുവാവ് മലപ്പുറത്ത് കിണറ്റിൽ മരിച്ച നിലയിൽ. വടകര ഏറാമല സ്വദേശിയായ യുവാവിനെയാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിനെ കടുങ്ങാത്ത് കുണ്ട് ഗവ. എൽ.പി.സ്കൂളിന് സമീപമാണ് സി.പി.അഷ്റഫിന്റെ ക്വാട്ടേഴ്സിനോട് ചേർന്ന പറമ്പിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്വാട്ടേഴ്സിൽ താമസക്കാരനും ഏറാമല കുറിഞ്ഞാലിയോട് സ്വദേശിയുമായ കളരിക്കണ്ടിയിൽ സത്യന്റെയും ഷൈമയുടെയും മകൻ തേജസ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ യുവാവിനെ വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. ബന്ധുക്കൾ കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.

തുടർന്ന് രാത്രി എട്ടു മണിയോടെ കിണറ്റിൽ കരയിൽ ചെരുപ്പും എല്ലാവർക്കും നന്ദിയെന്ന കുറിപ്പും കണ്ടത്. തുടർന്ന് നാട്ടുകാർ അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. തിരൂരിൽ നിന്ന് അസി. ഫയർ സ്റ്റേഷൻ ഓഫീസർ പി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയും കൽപ്പകഞ്ചേരി പോലീസുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ച മൃതദേഹ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

പ്ലസ് ടു പാസായ തേജസ് എൻട്രൻസ് പരീക്ഷയെഴുതിയിരുന്നുവെങ്കിലും സീറ്റ് കിട്ടിയിരുന്നില്ല. പിതാവ് സത്യൻ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ച ഉദ്യാഗസ്ഥനാണ്. മാതാവ് ഷൈമ വൈലത്തൂർ സപ്ലൈകോ മാവേലി സ്റ്റോറിൽ അസി. മാനേജറാണ്.

ഇവർക്ക് മലപ്പുറം ജില്ലയിൽ ജോലിയുള്ളതിനാൽ ഇവർ കടുങ്ങാത്ത് കുണ്ടിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ശ്രേയ തേജസ്സിന്റെ ഏക സഹോദരിയാണ്. സംഭവത്തെ കുറിച്ച് കൽപ്പകഞ്ചേരി പോലീസ്കേസ്സെടുത്ത് അന്വേഷിച്ചു വരുന്നു.

Thanks everyone; A young man from Vadakara, who had written a suicide note, was found dead in a well

Next TV

Top Stories