---
title: "ചോറോട് ജനപ്രതിനിധികള്‍ക്ക് വേണ്ടി  ശില്‍പ്പശാല സംഘടിപ്പിച്ചു"
english_title: "The workshop was organized for local self goverment,s representatives"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7666/the-workshop-was-organized-for-local-self-goverments-representatives"
published_at: "2021-10-28T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a6a242bbe8_cds group chorode .jpg"
keywords: []
---

# ചോറോട് ജനപ്രതിനിധികള്‍ക്ക് വേണ്ടി  ശില്‍പ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കൈനാട്ടി: ** ചോറോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും സിഡിഎസ് അംഗങ്ങള്‍ക്കും കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ശില്പശാല ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൈനാട്ടി: ** ചോറോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും സിഡിഎസ് അംഗങ്ങള്‍ക്കും കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ശില്പശാല ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രേവതി  അധ്യക്ഷ വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷൈ ജി പ്രമോദ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സുധീര്‍കുമാര്‍, കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ദിവ്യ എന്നിവര്‍  സംസാരിച്ചു.

കുടുംബശ്രീ ബ്ലോക്ക് ആര്‍പി റീന പികെ ശില്പശാല വിശദീകരണം നടത്തി.  സി ഡി എസ് മെമ്പര്‍ അനിത കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7666/the-workshop-was-organized-for-local-self-goverments-representatives)