---
title: "എനർജി മാനേജ്മെന്റ് ; അദ്ധ്യാപകർക്ക് ഊർജസംരക്ഷണ ബോധവത്ക്കരണം നടത്തി"
english_title: "Energy Management; Energy conservation awareness was given to the teachers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76723/energy-management-energy-conservation-awareness-was-given-to-the-teachers"
published_at: "2022-10-26T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358ffc2073af_smart1.jpg"
keywords: []
---

# എനർജി മാനേജ്മെന്റ് ; അദ്ധ്യാപകർക്ക് ഊർജസംരക്ഷണ ബോധവത്ക്കരണം നടത്തി

> **Lead Summary:** ** വടകര : **എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകർക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

** വടകര : **എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകർക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

വിദ്യാഭ്യാസ ജില്ലയിലെ 7 ഉപജില്ലകളിൽനിന്നായി 410 അദ്ധ്യാപകർ പരിശീലനത്തിന് എത്തി. വടകര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഹെലൻ ഹൈസന്ത് മെൻഡോൺസ് ഉദ്ഘാടനം ചെയ്തു. സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ എം.എ. ജോൺസൺ അധ്യക്ഷത വഹിച്ചു.

വടകര എ.ഇ.ഒ. എം കെ ബഷീർ, തോടന്നൂർ എ.ഇ.ഒ. ആനന്ദകുമാർ സി കെ, നാദാപുരം എ.ഇ.ഒ. വിനയരാജ് എസ്, കൊയിലാണ്ടി എ.ഇ.ഒ. സുധ പി പി, കുന്നുമ്മൽ എ.ഇ.ഒ. ബിന്ദു ടി, ചോമ്പാല എ.ഇ.ഒ. വിജയൻ എം ആർ എന്നിവർ ആശംസകൾ നേർന്നു.

ഇ എം സി സാങ്കേതിക വിദഗ്ധൻ പി. സാബിർ (തിരൂരങ്ങാടി) സോദാഹരണ തത്സമയ അവതരണം നടത്തി. വടകര വിദ്യാഭ്യാസജില്ല ജോയിന്റ് കോർഡിനേറ്റർ കൊല്ലറക്കൽ സതീശൻ സ്വാഗതവും, കോഴിക്കോട് വിദ്യാഭ്യാസ ജില്ല ജോയിൻറ് കോർഡിനേറ്റർ രമേഷ് ബാബു പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76723/energy-management-energy-conservation-awareness-was-given-to-the-teachers)