---
title: "അഴിയൂരില്‍ നിന്നും വിദേശ മദ്യം  പിടികൂടി"
english_title: "Foreign liquor from Azhiyur excise Check post "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7674/foreign-liquor-from-azhiyur-excise-check-post"
published_at: "2021-10-28T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a71f33524f_vijayan payyoli .jpg"
keywords: []
---

# അഴിയൂരില്‍ നിന്നും വിദേശ മദ്യം  പിടികൂടി

> **Lead Summary:** ്അഴിയൂര്‍: മാഹിയില്‍ നിന്നും വിദേശ മദ്യം കടത്തുന്നതിനിടെ മധ്യവയസ്‌ക്കനെ അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടി. സ്വകാര്യ ബസ്സില്‍ വെച്ച് വിദേശ മദ്യം കടത്തുന്നതിനിടെയാണ് പയ്യോളി സ്വദേശി വിജയന്‍ നെയാണ് അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ബി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. 40 കുപ്പി വിദേശ മദ്യം ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

## Article Content

്അഴിയൂര്‍: മാഹിയില്‍ നിന്നും വിദേശ മദ്യം കടത്തുന്നതിനിടെ മധ്യവയസ്‌ക്കനെ അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടി. സ്വകാര്യ ബസ്സില്‍ വെച്ച് വിദേശ മദ്യം കടത്തുന്നതിനിടെയാണ് പയ്യോളി സ്വദേശി വിജയന്‍ നെയാണ് അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ബി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. 40 കുപ്പി വിദേശ മദ്യം ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

മാഹിയില്‍ നിന്നും വില കുറഞ്ഞ വിദേശ മദ്യം വാങ്ങി പയ്യോളി ബീച്ച് പരിസരത്ത് അനധികൃതമായി വില്‍പ്പന നടത്തി വരികയാണെന്നും എക്‌സൈസ് അറിയിച്ചു.

പ്രിവന്റീവ് ഓഫീസര്‍ എന്‍ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി കെ രൂപേഷ് , എ സവീഷ് , പി വിജേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7674/foreign-liquor-from-azhiyur-excise-check-post)