---
title: "വടകര നഗരമധ്യത്തിൽ കടയ്ക്കുള്ളിൽ ഉടുമ്പ് കയറി; നാട്ടുകാർ പരിഭ്രാന്തരായി, ഒടുവിൽ രക്ഷകനായി രഗിലേഷ് "
english_title: "Udumbu entered the shop in the center of Vadakara city; The locals panicked and finally Ragilesh came to the rescue"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76765/udumbu-entered-the-shop-in-the-center-of-vadakara-city-the-locals-panicked-and-finally-ragilesh-came-to-the-rescue"
published_at: "2022-10-26T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359212c55048_udumb.jpg"
keywords: []
---

# വടകര നഗരമധ്യത്തിൽ കടയ്ക്കുള്ളിൽ ഉടുമ്പ് കയറി; നാട്ടുകാർ പരിഭ്രാന്തരായി, ഒടുവിൽ രക്ഷകനായി രഗിലേഷ് 

> **Lead Summary:** **വടകര:** വടകര നഗരമധ്യത്തിലെ തുണിക്കടയിൽ ഉടുമ്പ് കയറി. നഗരമധ്യത്തിലെ ക്യൂൻസ് റോഡിലെ പ്രശസ്തമായ തുണിക്കടയിലാണ് ഉച്ചയ്ക്ക് ഉടുമ്പ് കയറിയത്.

## Article Content

**വടകര:** വടകര നഗരമധ്യത്തിലെ തുണിക്കടയിൽ ഉടുമ്പ് കയറി. നഗരമധ്യത്തിലെ ക്യൂൻസ് റോഡിലെ പ്രശസ്തമായ തുണിക്കടയിലാണ് ഉച്ചയ്ക്ക് ഉടുമ്പ് കയറിയത്.

കടക്കാരും കടയിലെത്തിയവരും പുറത്തേക്കിറങ്ങി. ഉടൻ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഓർക്കാട്ടേരിയിലെ രഗിലേഷിനെ വിളിച്ചുവരുത്തുകയുമായിരുന്നു. രഗിലേഷ് സ്ഥലത്തെത്തി സാഹസികമായി റേക്കിലെ മരം പൊളിച്ച് മാറ്റി. ശേഷം ഉടുമ്പിന്റെ വാലിൽ പിടിച്ച് പുറത്തെടുത്തു.

ഇതിനുശേഷമാണ് നാട്ടുകാരുടെ ഭീതി മാറിയത്. ഉടുമ്പിനെ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് തുറന്നു വിട്ടു. പാമ്പിനെയും ഉടുമ്പിനെയും പിടിക്കാറുള്ള ലൈസൻസ് രഗിലേഷിന് വനം വകുപ്പ് നൽകിയിട്ടുണ്ട്.

ആഴ്ചകൾക്കു മുമ്പാണ് ഇരിങ്ങണ്ണൂർ ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശകനായി കുരങ്ങൻ എത്തിയിരുന്നു. സമാനമായ രീതിയിലാണ് ഇന്ന് വടകരയിലും ഉടുമ്പ് എത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76765/udumbu-entered-the-shop-in-the-center-of-vadakara-city-the-locals-panicked-and-finally-ragilesh-came-to-the-rescue)