സുമനുസ്സുകൾ ജനകീയമായി നിർമ്മിച്ച റോഡ് നാടിന് സമർപ്പിച്ചു

സുമനുസ്സുകൾ ജനകീയമായി നിർമ്മിച്ച റോഡ് നാടിന് സമർപ്പിച്ചു
Oct 26, 2022 10:30 PM | By Nourin Minara KM

അഴിയൂർ: പതിറ്റാണ്ടുകളായി പ്രദേശവാസികൾ നേരിട്ട ദുരിതത്തിന് അറുതി വരുത്തി സുമനുസ്സുകളുടെ കൂട്ടായ്മയിൽ നിർമ്മിച്ച ജനകീയറോഡ് നാടിന് സമർപ്പിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് നടുച്ചാൽ അംഗനവാടി-എരിക്കിൽ ബീച്ച് റോഡാണ് വാർഡ് മെമ്പർ സാലിം പുനത്തിലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ചത്.

റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ അംഗം നിഷ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാലിം പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സിക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ സെക്രട്ടറി റഷീദ് ഉമരി, മണ്ഡലം സിക്രട്ടറി ബഷീർ കെ കെ, വാർഡ് വികസന സമിതി അംഗം രമേശൻ സി.പി എന്നിവർ ആശംസയർപ്പിച്ചു.

മൻസൂർ അഹ്സനി സന്ദേശം നൽകി. വൃദ്ധരും വിദ്യാർത്ഥികളുമടക്കം ഒട്ടേറെ പ്രദേശവാസികൾക്ക് കാൽനടയാത്ര ചെയ്യുന്നതിനടക്കം പ്രയാസം നേരിട്ട റോഡാണ് 300 മീറ്റർ നീളത്തിൽ എട്ടര ലക്ഷം രൂപ ചിലവിട്ട് ജനകീയ കൂട്ടായ്മയിൽ കോൺക്രീറ്റ് ചെയ്ത് .

കോവിഡും മറ്റും കാരണം ഉണ്ടായ ഫണ്ട് ലഭ്യതക്കുറവിന്റെ പ്രയാസത്തിലും ജനകീയ കൂട്ടായ്മയിൽ റോഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. റോഡ് പ്രവൃത്തിക്ക് നേതൃത്വം നൽകിയ വാർഡ് മെമ്പർ സാലിം പുനത്തിലിനെ പ്രദേശവാസികൾക്ക് വേണ്ടി നാരായണൻ എരിക്കിൽ ചാലിൽ പൊന്നാടയണയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് എരിക്കിൽ ഫ്രണ്ട്സിന്റെ സ്നേഹവിരുന്നും ഉണ്ടായിരുന്നു. സൈനുദ്ധീൻ എ കെ സ്വാഗതവും നൗഫൽ തമന്ന നന്ദിയും പറഞ്ഞു.

The well-wishers dedicated the road built by the people to the nation

Next TV

Related Stories
#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

Apr 24, 2024 05:35 PM

#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതല്‍ ജില്ലയില്‍ പ്രത്യേകം...

Read More >>
#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

Apr 24, 2024 05:14 PM

#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

സംഘർഷ സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാലാശക്കൊട്ട് നടത്താൻ നിർദേശം...

Read More >>
#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

Apr 24, 2024 05:00 PM

#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

വടകരയിൽ മൂന്ന് മുന്നണികൾക്കും മൂന്ന് സ്ഥലം...

Read More >>
#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

Apr 24, 2024 12:51 PM

#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

മാനവ സൗഹർദം വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ്...

Read More >>
 #KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

Apr 24, 2024 12:08 PM

#KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 24, 2024 11:15 AM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories