---
title: "രക്തദാനം മഹാദാനം; രക്തദാനം നിർവഹിച്ച് എൻജിനീയറിങ് വിദ്യാർഥികൾ"
english_title: "Donation of blood is a great gift; Engineering students by donating blood"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76883/donation-of-blood-is-a-great-gift-engineering-students-by-donating-blood"
published_at: "2022-10-27T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a168b5d7d0_camp.jpg"
keywords: []
---

# രക്തദാനം മഹാദാനം; രക്തദാനം നിർവഹിച്ച് എൻജിനീയറിങ് വിദ്യാർഥികൾ

> **Lead Summary:**  **വടകര: **കുറുന്തോടിയിലെ കോളേജ് ഓഫ് എൻജിനീയറിങ് വടകര എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിഡികെയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ വിവിധ ഗ്രൂപ്പുകളിൽപ്പെട്ട 55 വിദ്യാർഥികൾ രക്തം ദാനം ചെയ്തു.

## Article Content

 **വടകര: **കുറുന്തോടിയിലെ കോളേജ് ഓഫ് എൻജിനീയറിങ് വടകര എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിഡികെയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ വിവിധ ഗ്രൂപ്പുകളിൽപ്പെട്ട 55 വിദ്യാർഥികൾ രക്തം ദാനം ചെയ്തു.

തലശ്ശേരി ഗവ: ആശുപത്രിയിലെ ഡോ: സി.എസ്.ചന്ദന, ബി.ഡി കെ, കോ-ഓർഡിനേറ്റർമാരായ വി.എസ്. ഹസ്സൻ, മുഹമ്മദ് ബാസിൽ, പാരാമെഡിക്കൽ സ്റ്റാഫ് അംഗങ്ങളായ പി.കെ ഷീന, ശീതൾ.വി.ജോർജ്, നാസിമി, ഒ.ഷീജ, ശിക്കാശി, ശ്വേത ശിവറാം, ഷാജി, ഷാജു, പ്രോഗ്രാം ഓഫീസർ ടി.കെ പ്രശാന്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വിദ്യാർഥികൾ തലശ്ശേരി ഗവ: ആശുപത്രിയിലേക്ക് ആണ് രക്തം ദാനം ചെയ്തത്. എൻഎസ്എസ് വളണ്ടിയർമാരായ മുഹമ്മദ് സിയാദ്, ബി.ആർ.കൃഷ്ണ, മാൻസി മനോജ്, കശ്യപ്, ഷെയ്ക്ക ഫാത്തിമ, സായ് ലക്ഷ്മി, നന്ദന, അശ്വതി എന്നിവർ ക്യാമ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76883/donation-of-blood-is-a-great-gift-engineering-students-by-donating-blood)