---
title: "വ്യാപക മദ്യവേട്ട; എക്‌സൈസ് റെയിഡിൽ ഒരാൾ അറസ്റ്റിൽ, സ്കൂട്ടർ കസ്റ്റഡിയിൽ "
english_title: "rampant alcoholism; One arrested in excise raid, scooter in custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76884/rampant-alcoholism-one-arrested-in-excise-raid-scooter-in-custody"
published_at: "2022-10-27T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a179b3872d_madyam.jpg"
keywords: []
---

# വ്യാപക മദ്യവേട്ട; എക്‌സൈസ് റെയിഡിൽ ഒരാൾ അറസ്റ്റിൽ, സ്കൂട്ടർ കസ്റ്റഡിയിൽ 

> **Lead Summary:** **വടകര:** മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ വ്യാപക പരിശോധന. കൊയിലാണ്ടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.പി ദിപീഷും സംഘവും പയ്യോളി, മൂരാട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ മൂരാട്, ഇരിങ്ങൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് കേരളത്തിൽ വില്പനാവകാശമില്ലാത്ത 180 ml ന്റെ 163 കുപ്പി (29.34 ലിറ്റർ) മാഹി വിദേശമദ്യവും, വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന KL56X 2758 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

## Article Content

**വടകര:** മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ വ്യാപക പരിശോധന. കൊയിലാണ്ടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.പി ദിപീഷും സംഘവും പയ്യോളി, മൂരാട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ മൂരാട്, ഇരിങ്ങൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് കേരളത്തിൽ വില്പനാവകാശമില്ലാത്ത 180 ml ന്റെ 163 കുപ്പി (29.34 ലിറ്റർ) മാഹി വിദേശമദ്യവും, വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന KL56X 2758 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

മദ്യം കടത്തിയ ഇരിങ്ങൽ ചെത്തിൽ താമസിക്കും താരേമ്മൽ വീട്ടിൽ ജമ്പോ ബാബു എന്ന് വിളിക്കുന്ന ബാബുവിനെ(58) നെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എൻ.അജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പി.ബാബു, ഡ്രൈവർ മുബശീർ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76884/rampant-alcoholism-one-arrested-in-excise-raid-scooter-in-custody)