---
title: "കാരുണ്യ സ്പർശം; സിയാ ഫാത്തിമയുടെ ചികിത്സക്കായ് ചോറോട് ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ നൽകി"
english_title: "Compassionate Touch; Chorod village panchayat paid Rs 1 lakh for Zia Fatima's treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/76999/compassionate-touch-chorod-village-panchayat-paid-rs-1-lakh-for-zia-fatimas-treatment"
published_at: "2022-10-27T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a6dbbcaa32_fund.jpg"
keywords: []
---

# കാരുണ്യ സ്പർശം; സിയാ ഫാത്തിമയുടെ ചികിത്സക്കായ് ചോറോട് ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ നൽകി

> **Lead Summary:**  **കൈനാട്ടി:** എസ്.എം.എ രോഗം പിടിപെട്ട സിയാഫാത്തിമയുടെ ചികിത്സക്കായ് ചോറോട് ഗ്രാമപഞ്ചായത്ത്തനത് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നൽകി. ചോറോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ആശാരി തഴക്കുനിയിൽ സിയാദ് ഫസീല ദമ്പതിമാരുടെ മകളാണ് സിയാഫാത്തിമ.

## Article Content

 **കൈനാട്ടി:** എസ്.എം.എ രോഗം പിടിപെട്ട സിയാഫാത്തിമയുടെ ചികിത്സക്കായ് ചോറോട് ഗ്രാമപഞ്ചായത്ത്തനത് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നൽകി. ചോറോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ആശാരി തഴക്കുനിയിൽ സിയാദ് ഫസീല ദമ്പതിമാരുടെ മകളാണ് സിയാഫാത്തിമ.

മരുന്നിനായി പതിനെട്ട് കോടി രൂപ സമാഹരിക്കുന്നതിനായ് വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സിയാഫാത്തിമയുടെ ചികിത്സക്കായ് ഫണ്ട് നൽകാമെന്ന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക നൽകിയത്.

കോഴിക്കോട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് നൽകിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി നിഷ എൻ തയ്യിൽ നിന്നുംചെക്ക് കമ്മിറ്റി ഭാരവാഹികളായ കെ.പി.അബ്ദുൽ അസീസ്, ഒ.എം.അസീസ് മാസ്റ്റർ ,നൗഷാദ് വി.കെ എന്നിവർ ഏറ്റു വാങ്ങി. വൈസ് പ്രസിഡണ്ട് രേവതി പെരു വാണ്ടിയിൽ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, മെമ്പർമാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/76999/compassionate-touch-chorod-village-panchayat-paid-rs-1-lakh-for-zia-fatimas-treatment)