---
title: "സ്ത്രീകള്‍ക്കു മാത്രമായുള്ള തൊഴില്‍ സംരഭങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന്  കെ കെ രമ "
english_title: "The government should be prepared for women-only employment opportunities KK Rema"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7715/the-government-should-be-prepared-for-women-only-employment-opportunities-kk-rema"
published_at: "2021-10-28T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617aa08100b06_k k rama mla .jpg"
keywords: []
---

# സ്ത്രീകള്‍ക്കു മാത്രമായുള്ള തൊഴില്‍ സംരഭങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന്  കെ കെ രമ 

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ പട ആണ് വനിതകള്‍. സുരക്ഷിതത്വവും സുസ്ഥിര വരുമാനവുമുണ്ടായാല്‍ വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തും.ഇത് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ നമുക്ക് മനസിലായ യാഥാര്‍ഥ്യമാണ്.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ പട ആണ് വനിതകള്‍. സുരക്ഷിതത്വവും സുസ്ഥിര വരുമാനവുമുണ്ടായാല്‍ വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തും.ഇത് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ നമുക്ക് മനസിലായ യാഥാര്‍ഥ്യമാണ്.

ഈ വനിതാ ശക്തിയെ ഉപയോഗപ്പെടുത്തി ചെറുകിട സംരഭങ്ങള്‍ക്കായി സര്‍ക്കാര്‍ ശ്രമിക്കണമെന്ന് നിയമസഭ ചോദ്യോത്തരവേളയില്‍ കെ.കെ രമ ഉന്നയിച്ചു. ഇതില്‍ വനിതകളെ വച്ചു കൊണ്ടുള്ള ചെറുകിട സംരഭങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഇത്തരം ഒരു പദ്ധതി കഴിഞ്ഞ ദിവസം കൊച്ചിയില്‍ തുടങ്ങിയെന്നും സംസ്ഥാനത്തുടനീളം ഇത് പ്രാവര്‍ത്തികമാക്കുമെന്നും വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് മറുപടി നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7715/the-government-should-be-prepared-for-women-only-employment-opportunities-kk-rema)