---
title: "സഹപ്രവർത്തകരുടെ കാരുണ്യം; മനുവിന് വേണ്ടി 20 ഓളം ബസുകൾ സ്വാന്തന സർവീസ് നടത്തി"
english_title: "the kindness of colleagues; Around 20 buses were operated for Manu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77160/the-kindness-of-colleagues-around-20-buses-were-operated-for-manu"
published_at: "2022-10-28T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b80ab3fd35_yara_.jpg"
keywords: []
---

# സഹപ്രവർത്തകരുടെ കാരുണ്യം; മനുവിന് വേണ്ടി 20 ഓളം ബസുകൾ സ്വാന്തന സർവീസ് നടത്തി

> **Lead Summary:** ** വടകര:** വടകര തലശ്ശേരി റൂട്ടിലെ പി പി ബസ് കണ്ടക്ടറായിരുന്ന മനുകുമാറിന് വേണ്ടി സഹപ്രവർത്തകരുടെ കാരുണ്യ യാത്ര. ആറുമാസം മുമ്പ് മാഹിയിൽ വെച്ച് ബസ് ബ്രേക്ക്ഡൗൺ ആവുകയും, തുടർന്ന് പുറത്തേക്ക് ഇറങ്ങി ടയറിനു മുകളിൽ കല്ലുവെക്കാനുള്ള ശ്രമത്തിനിടെ പോസ്റ്റിനും ബസ്സിനും ഇടയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ മനു മാസങ്ങളായി ചികിത്സയിലാണ് ഇപ്പോൾ.

## Article Content

** വടകര:** വടകര തലശ്ശേരി റൂട്ടിലെ പി പി ബസ് കണ്ടക്ടറായിരുന്ന മനുകുമാറിന് വേണ്ടി സഹപ്രവർത്തകരുടെ കാരുണ്യ യാത്ര. ആറുമാസം മുമ്പ് മാഹിയിൽ വെച്ച് ബസ് ബ്രേക്ക്ഡൗൺ ആവുകയും, തുടർന്ന് പുറത്തേക്ക് ഇറങ്ങി ടയറിനു മുകളിൽ കല്ലുവെക്കാനുള്ള ശ്രമത്തിനിടെ പോസ്റ്റിനും ബസ്സിനും ഇടയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ മനു മാസങ്ങളായി ചികിത്സയിലാണ് ഇപ്പോൾ.

മനുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള സഹ പ്രവർത്തകരുടെ ശ്രമ ഫലമായിട്ടാണ് കാരുണ്യ യാത്ര നടത്തിയത്. വടകര തലശ്ശേരി റൂട്ടിലെ 20 ബസ്സുകൾ ആണ് ഇന്നലെ കാരുണ്യ യാത്ര നടത്തിയത്.

വടകര സിഐ മനോജ് കുമാർ കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബസ് ഉടമകളും ജീവനക്കാരോടൊപ്പം ചേർന്നു. ഡീസൽ ചെലവ് മാറ്റി ബാക്കിയുള്ള തുക മനകുമാറിന്റെ കുടുംബത്തിന് നൽകും. ബസ് ഓണേഴ്സ് സംഘടനയിലെ ഗോപാലൻ നമ്പ്യാർ, പ്രസീദ് ബാബു തുടങ്ങിയവർ ജീവനക്കാരോടൊപ്പം പ്രവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77160/the-kindness-of-colleagues-around-20-buses-were-operated-for-manu)