---
title: "കോവിഡ് നിയമലംഘനം  :  48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു"
english_title: "Kovid Violation: 48 cases registered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7719/kovid-violation-48-cases-registered"
published_at: "2021-10-28T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617aa7f0dd141_kovid photo.jpg"
keywords: []
---

# കോവിഡ് നിയമലംഘനം  :  48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

> **Lead Summary:** **വടകര:** കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

## Article Content

**വടകര:** കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇതില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന് 36 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് കോഴിക്കോട് നഗര പരിധിയില്‍ 50 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയില്‍ ആകെ 98 കേസുകളാണ് കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.

** ഗതാഗതം നിരോധിച്ചു**

പേരാമ്പ്ര - കൂരാച്ചുണ്ട് റോഡിലെ ചെമ്പ്ര പാലത്തില്‍ അടിയന്തര അറ്റകുറ്റപണി നടത്തുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍ നടയാത്രയും പൂര്‍ണ്ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7719/kovid-violation-48-cases-registered)