---
title: "എസ്എഫ്ഐക്ക് തുല്യം എസ്എഫ്ഐ മാത്രം; വടകരയിലെ സ്കൂളുകൾ എസ്എഫ്ഐ തൂത്തുവാരി"
english_title: "SFI passed all the schools in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/77439/sfi-passed-all-the-schools-in-vadakara"
published_at: "2022-10-29T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d338c0fc47_sfi.jpg"
keywords: []
---

# എസ്എഫ്ഐക്ക് തുല്യം എസ്എഫ്ഐ മാത്രം; വടകരയിലെ സ്കൂളുകൾ എസ്എഫ്ഐ തൂത്തുവാരി

> **Lead Summary:** **വടകര: **വടകരയിലുള്ള എസ്എഫ്ഐയുടെ തേരോട്ടം തുടരുന്നു. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സ്കൂളുകളിലും എസ്എഫ്ഐ വിജയിച്ചു. വടകര പുത്തൂർ, സംസ്കൃതം സ്കൂളുകളിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**വടകര: **വടകരയിലുള്ള എസ്എഫ്ഐയുടെ തേരോട്ടം തുടരുന്നു. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സ്കൂളുകളിലും എസ്എഫ്ഐ വിജയിച്ചു. വടകര പുത്തൂർ, സംസ്കൃതം സ്കൂളുകളിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മണിയൂരിൽ എസ്എഫ്ഐ വൻ മുന്നേറ്റത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ജെഎൻഎമ്മിൽ 32ൽ 27ഉം, മേമുണ്ടയിൽ 85ൽ 72 ഉം സീറ്റ് നേടി എസ്എഫ്ഐയുടെ ശക്തി ഒരിക്കൽ കൂടി വടകര തിരിച്ചറിഞ്ഞു.

മേമുണ്ട സ്കൂളിലെ ആഹ്ലാദ പ്രകടനം ഗംഭീരമായി. എസ്എഫ്ഐയുടെ ചരിത്ര വിജയത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ഇതര വിദ്യാർത്ഥി സംഘടനകൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/77439/sfi-passed-all-the-schools-in-vadakara)